മലപ്പുറം: ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലീംലീഗ് രംഗത്ത്. മദ്യനയത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.വി എം സുധീരനെ പിന്താങ്ങുന്ന ലീഗ് നേത്യത്വം ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് .
ഗുണനിലവാരമില്ലാത്ത നിരവധി ബാറുകള്‍ സര്‍ക്കാറിന്റെ ഒത്താശയോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലൈസന്‍സ് വിഷയത്തില്‍ വി എം സുധീരന്റെ നിലപാടിനൊപ്പം നില്‍ക്കാനാണ് ലീഗ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാട് യുഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനാണ് ലീഗ് തീരുമാനം