Home » » മയക്കുമരുന്നായി ഉപയോഗിക്കാവുന്ന കഫ് സിറപ്പ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.

മയക്കുമരുന്നായി ഉപയോഗിക്കാവുന്ന കഫ് സിറപ്പ് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.

Written By Unknown on Saturday, 26 April 2014 | 20:56

ന്യൂഡല്‍ഹി: നാം ചുമക്കു ഉപയോഗിക്കുന്ന ചില കഫ് സിറപ്പുകള്‍ കഴിക്കുന്ന സമയം ചില മെഡിക്കള്‍ ഷോപ്പുകാര്‍ പ്രത്യേകം പറയുന്ന ഒരു കാര്യമുണ്ട് .ഉറങ്ങുന്നതിനു മുന്‍പ്‌ മാത്രമേ കഴിക്കാവു എന്ന് .

അങ്ങനെ പറയാന്‍ കാരണമുണ്ട് ചില കഫ് സിറപ്പുകള്‍ കഴിച്ചാല്‍ മയക്കം വരും എന്നത് തന്നെ .അതുകൊണ്ടുതന്നെ മയക്കുമരുന്നിന് പകരമായി കഫ് സിറപ്പുകള്‍ ഉപയോഗിക്കുക ഇപ്പോള്‍ വ്യാപകമായി കണ്ടു വരുന്നു.സ്കൂള്‍ കുട്ടികളാണ് മുഖ്യമായും ഇതിനു പിന്നില്‍.അതുകൊണ്ട്തന്നെ ചില കഫ് സിറപ്പുകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത് .എന്നാല്‍ ഇതിന്റെ കള്ളക്കടത്ത്‌ വ്യാപകമായി നടന്നുവരുന്നു എന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് .ഡല്‍ഹിയില്‍ ലഹരിവസ്തുവായി ഉപയോഗിക്കാവുന്ന 1.20 കോടിയുടെ കഫ് സിറപ്പുകള്‍ ക്രൈംബ്രാഞ്ച് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലെയും രാജസ്ഥാനിലെയും ഇടപാടുകാരില്‍നിന്ന് വാങ്ങിയശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പോലീസ് പിടികൂടിയത്. ട്രക്ക് ഡ്രൈവറായ ഡല്‍ഹി ജില്‍മില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അജയ് കുമാര്‍ തിവാരി(23), പാര്‍സല്‍ തൊഴിലാളി ജസ്വന്ത് തിവാരി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് കോഡീന്‍ അടങ്ങിയ 15,606 കുപ്പി കഫ് സിറപ്പുകള്‍ പിടിച്ചെടുത്തു. റെയില്‍വേ പാര്‍സല്‍വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഡല്‍ഹി നോവല്‍റ്റി സിനിമയ്ക്ക് സമീപത്തെ റെയില്‍വേ പാര്‍സല്‍ ഓഫീസില്‍ മഹീന്ദ്ര ട്രക്കില്‍ സിറപ്പുകളടങ്ങുന്ന പെട്ടികളുമായി അജയ് കുമാറും ജസ്വന്തും എത്തുമെന്നും പോലീസിന് വിവരംകിട്ടി. 

ഇതനുസരിച്ച് നോവല്‍റ്റി സിനിമയ്ക്ക് സമീപം പോലീസ് വലവിരിച്ചു. രഹസ്യവിവരം ലഭിച്ചതുപോലെ കഫ് സിറപ്പുകള്‍ അടങ്ങുന്ന ട്രക്ക് എത്തിയപ്പോള്‍ പോലീസ് പിടികൂടി പരിശോധിച്ചു. വാഹനത്തിലുള്ള സാധനങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാനും ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ട്രക്ക് ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും പിടിയിലായത്. 25 വര്‍ഷം മുമ്പ് ഡല്‍ഹിയിലെത്തിയ ജസ്വന്ത് തിവാരി, മരുന്നുകളുടെ കമ്മീഷന്‍ ഏജന്റായ തന്റെ അമ്മാവനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ബിസിനസ്സില്‍ അമ്മാവനെ സഹായിച്ചുകൊണ്ടാണ് ഡല്‍ഹിയില്‍ കഴിഞ്ഞത്. 15 വര്‍ഷംമുമ്പ് അമ്മാവന്റെ മരണത്തെ തുടര്‍ന്നാണ് ജസ്വന്ത് ബിസിനസ് ഏറ്റെടുത്തത്. മരുന്നുകളുടെ പാക്കിങ്ങും ഇന്ത്യയിലുടനീളം പാര്‍സല്‍ കൊണ്ടുപോകലുമാണ് ആദ്യം ചെയ്തിരുന്നത്. പിന്നീടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് ജസ്വന്തിന് വിവരം ലഭിച്ചത്. ഇത്തരം സാധനങ്ങള്‍ കൊണ്ടുപോയി കൊടുത്താന്‍ വന്‍ തുക ലഭിക്കുന്നതായും ഇയാള്‍ മനസ്സിലാക്കി. തുടര്‍ന്നാണ് ഇത്തരം സാധനങ്ങള്‍ കടത്തുന്നതിലേക്ക് മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. 

പര്‍പ്പിള്‍ ഡ്രാങ്ക് എന്ന പേരില്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന സാധനമാണ് കോഡീന്‍ അടങ്ങിയ കഫ് സിറപ്പ്. കൊല്‍ക്കത്ത, മിസോറാം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. യഥാര്‍ഥവിലയുടെ പത്തിരട്ടി വിലയ്ക്കാണ് ഇത്തരം സംസ്ഥാനങ്ങളില്‍ ഇവ വിറ്റുപോയിരുന്നത്. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലും ഈ മരുന്നിന് വന്‍ ആവശ്യക്കാരുണ്ടെന്ന് എ.സി.പി. രവീന്ദ്രയാദവ് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.