തൃശൂര്‍: ജില്ലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ഭാഗികം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ബസുകള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. യൂനിവേഴ്സിറ്റി പരീക്ഷകള്‍ തടസമില്ലാതെ നടക്കുന്നുണ്ട്. കോളജ് ബസുകളും സര്‍വീസ് നടത്തി. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.
ഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്‍റ് ആന്‍റണീസ് പള്ളി തിരുനാളിന്‍െറ അമ്പ് പ്രദക്ഷിണം മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രത്തിന്‍െറ പറമ്പിലൂടെ കടന്നുപോകുന്നത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂരില്‍ സംഘ്പരിവാര്‍ പ്രകടനം നടത്തി. മൂര്‍ക്കനാട്ട് സ്ഥിതി ശാന്തമാണ്.