Home » » മെയ് 16 ന് രാജ്യം വിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ ബംഗ്ളാദേശ് കുടിയേറ്റക്കാരോട് മോദി.

മെയ് 16 ന് രാജ്യം വിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ ബംഗ്ളാദേശ് കുടിയേറ്റക്കാരോട് മോദി.

Written By Unknown on Sunday, 27 April 2014 | 23:33

സെറാംപൂര്‍: അധികാരത്തിലത്തെിയാല്‍ ബംഗ്ളാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി. വോട്ടുകള്‍ക്കു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്നും മോദി പറഞ്ഞു. മെയ് 16 ന് ശേഷം ബംഗ്ളാദേശികള്‍ രാജ്യം വിടാന്‍ തയാറായിരിക്കൊള്ളണമെന്നും മോദി മുന്നറിയിപ്പു നല്‍കി. ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന സെറാംപൂരിലാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്.
വോട്ട് ബാങ്കിനു വേണ്ടി രാഷ്ട്രീയക്കാര്‍ കുടിയേറ്റക്കാര്‍ക്ക് പരവതാനി വിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ച് മോദി പറഞ്ഞു. ബിഹാറില്‍ നിന്നോ ഒഡിഷയില്‍ നിന്നോ വരുന്നവരെ അന്യരായി കാണുന്നവര്‍ ബംഗ്ളാദേശികള്‍ വന്നാല്‍ സന്തോഷിക്കുകയാണെന്നും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ തകര്‍ക്കാനാവില്ളെന്നും ഇടതുപക്ഷം 35 വര്‍ഷം കൊണ്ട് വരുത്തിയ നഷ്ടത്തേക്കാള്‍ നഷ്ടം മമതാ ബാനര്‍ജി സര്‍ക്കാര്‍ മുപ്പത്തഞ്ച് മാസം കൊണ്ട് വരുത്തിവെച്ചെന്നും മോദി ആരോപിച്ചു.
1971 ന് ശേഷം അസമിലേക്കും ബംഗാളിലേക്കും കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കുമെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.