തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ തിരിഞ്ഞ വൈസ് പ്രസിഡന്റ് വി.ഡി സതീശനെതിരെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ രംഗത്തെത്തി. സുധീരനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതാപന്‍ വി.ഡി സതീശന് മുന്നറിയിപ്പ് നല്‍കി. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സതീശന്റെ നിലപാടുകളോട് യോജിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഒരാള്‍ മദ്യവിരുദ്ധനും മറ്റുള്ളവര്‍ മദ്യലോബിയുടെ ഭാഗമാണെന്ന നിലപാട് ശരിയല്ലെന്നായിരുന്നു വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.








