Home » » ഹാരിസണ്‍ കമ്പനിയുടെ ഭൂമിയില്‍ കുടില്‍ കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ജില്ലാ ഭരണ കൂടം പിന്മാറി.

ഹാരിസണ്‍ കമ്പനിയുടെ ഭൂമിയില്‍ കുടില്‍ കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ജില്ലാ ഭരണ കൂടം പിന്മാറി.

Written By Unknown on Saturday, 3 May 2014 | 04:14

വയനാട്: വയനാട്ടില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശ ഭൂമിയില്‍ കുടില്‍ കെട്ടിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് ജില്ലാ ഭരണ കൂടം പിന്മാറി.സി.പി.ഐ എമ്മിന്റെ ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടര്‍ തീരുമാനിക്കുകയായിരുന്നു.ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചും മരത്തില്‍ കയറിയും ആത്മഹത്യാ ഭീഷണി മുഴക്കിയാണ് താമസക്കാര്‍ പൊലീസിനെ പ്രതിരോധിച്ചത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മേപ്പാടി അരപ്പറ്റയില്‍ സിപിഐഎം പിന്തുണയോടെ ഹാരിസണ്‍ കമ്പനിയുടെ കൈവശ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.എഡിഎമ്മിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും കല്‍പ്പറ്റ ഡി.വൈ.എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും 10 മണിയോടെ താമസക്കാരെ ഒഴിപ്പിക്കാനെത്തി.എന്നാല്‍ സിപിഐഎം ജില്ലാ സെക്രട്ടറി സികെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞു.
അല്‍പ്പ സമയത്തിനു ശേഷം സ്ത്രീകളുള്‍പ്പടെയുള്ള താമസക്കാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.ഒരാള്‍ മരത്തില്‍ കയറിയും ആത്മഹത്യഭീഷണി മുഴക്കി.
ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനു ശേഷം സമരക്കാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയായിരുന്നു.സമരം അവസാനിപ്പിച്ചതായി സിപിഐഎം നേതാക്കളും പ്രഖ്യാപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.