Home » » ബാര്‍ ലൈസന്‍സ് വി എം സുധീരന്‍ സ്വീകരിക്കുന്ന കടുത്ത നിലപാടിനെതിരെ വിഡി സതീശന്‍.

ബാര്‍ ലൈസന്‍സ് വി എം സുധീരന്‍ സ്വീകരിക്കുന്ന കടുത്ത നിലപാടിനെതിരെ വിഡി സതീശന്‍.

Written By Unknown on Friday, 2 May 2014 | 19:20

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍ സ്വീകരിക്കുന്ന കടുത്ത നിലപാടിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ രംഗത്തെത്തി. മദ്യ നയം സംബന്ധിച്ച വിഷയത്തില്‍ ഒരാള്‍ മദ്യ വിരുദ്ധനും മറ്റെല്ലാവരും മദ്യ ലോബിയുടെ ഭാഗമാണെന്നുമുള്ള നയം ശരിയല്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. നിലവാരമുളള ബാറുകള്‍ക്ക് അനുമതി നല്‍കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോഴുള്ള ബാറുകളില്‍ നിലവാരമില്ലാത്തവ ഉണ്ടെങ്കില്‍ അത് അടപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഇതോടെ വി എം സുധീരന്‍ ഏകദേശം ഒറ്റപ്പെട്ട അവസ്ഥയാണ്.

എന്നാല്‍ സതീശന്റെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസ് നേതാക്കളായ ടിഎന്‍ പ്രതാപനും അജയ് തറയിലും രംഗത്തെത്തിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണി ഉള്‍പ്പെടെയുള്ളവര്‍ നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഒരു തരത്തിലുമുള്ള സ്വാധീനങ്ങള്‍ക്കും അടിപ്പെടാതെ ഉറച്ച തീരുമാനത്തില്‍ നില്‍ക്കുകയാണ് സുധീരന്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.