തൃശൂര്‍:ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ കൂട്ടുകാരികളായ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെി. തൈക്കാട് സ്വദേശികളായ കണ്ടുവീട്ടില്‍ ശങ്കരന്‍െറ മകള്‍ ഗ്രീഷ്മ, അരിക്കര ബേബിയുടെ മകള്‍ അഞ്ജലി എന്നിവരെയാണ് വീടിനു സമീപത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്.
അടുത്ത സുഹൃത്തുക്കളായ ഇരുവരെയും ഇന്നു പുലര്‍ച്ചെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വീടിനു സമീപത്തുള്ള കിണറ്റില്‍ നിന്നും ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെുകയായിരുന്നു. പൊലീസത്തെിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.








