Home » » വി എം സുധീരന്‌ ഭ്രാന്താണെന്ന്‌ വെള്ളാപ്പള്ളി.

വി എം സുധീരന്‌ ഭ്രാന്താണെന്ന്‌ വെള്ളാപ്പള്ളി.

Written By Unknown on Saturday, 10 May 2014 | 15:53

പത്തനംതിട്ട: കെപിസിസി പ്രസിഡന്‍ഡ്‌ വി എം സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്തെത്തി. വി എം സുധീരന്‌ ഭ്രാന്താണെന്ന്‌ വെള്ളാപ്പള്ളി ഇന്നു പറഞ്ഞത്‌. സ്വന്തം പാര്‍ട്ടിക്കാരെ വെട്ടിനിരത്തുന്ന ആളാണ്‌ സുധീരനെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ബാര്‍ ലൈസന്‍സ്‌ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്‌ഥയാണുള്ളതെന്ന്‌ മദ്യനയം സംബന്ധിച്ച തര്‍ക്കത്തെ സൂചിപ്പിച്ച്‌ വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്ന്‌ അകറ്റുന്ന നടപടികളാണ്‌ സുധീരന്റേതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വ്യക്‌തിവിരോധം വെച്ചുപുലര്‍ത്തുന്ന ഒരു കൂട്ടം നേതാക്കളുടെ കൂട്ടായ്‌മയാണ്‌ കോണ്‍ഗ്രസ്‌ എന്നും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയില്‍ എസ്‌എന്‍ഡിപിയുടെ വനിതാ സംഗമം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കവെയാണ്‌ വെള്ളാപ്പള്ളി കെപിസിസി പ്രസിഡന്‍ഡിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്‌. കെപിസിസിയും സര്‍ക്കാരും തമ്മില്‍ മദ്യനയത്തെ സംബന്ധിച്ച്‌ ധാരണയാകാത്തതിനാല്‍ സംസ്‌ഥാനത്ത്‌ നിലവാരമില്ലെന്നു കണ്ടെത്തിയ ബാറുകള്‍ അടഞ്ഞു കിടക്കുന്നതാണ്‌ വെള്ളാപ്പള്ളി നടേശനെ ചൊടിപ്പിച്ചിരിക്കുന്നത്‌. ബാറുകള്‍ക്കെതിരെ ശക്‌തമായ നിലപാടെടുത്ത സുധീരനെ കഴിഞ്ഞ ദിവസങ്ങളിലും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.