തിരുവനന്തപുരം: കേരളത്തിലെ എല്ലാ ബാറുകളും പൂട്ടണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. മദ്യ ദുരന്തമുണ്ടായാല്‍ ഏറിയാല്‍ നൂറു പേര്‍ മാത്രമേ മരിക്കുകയുള്ളൂ എന്നു പറഞ്ഞ പി സി ജോര്‍ജ് കേരളത്തിലെ കൂടിയ അളവിലുള്ള മദ്യ ലഭ്യത ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുമെന്നും കൂട്ടിച്ചേര്‍ത്തു. ദേശീയപാതയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാറുകള്‍ അടച്ചുപൂട്ടുമ്പോള്‍ ജോലി നഷ്‌ടമാകുന്ന മുഴുവന്‍ തൊഴിലാളികളെയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്ന അവസ്‌ഥ ഉണ്ടാക്കരുതെന്നും ചീഫ് വിപ്പ് പറഞ്ഞു. മദ്യനയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേഴ്‌സണല്‍ സ്‌റ്റാഫില്‍ നിന്ന് പിരിച്ചുവിട്ട മുഴുവന്‍ ഉദ്യോഗസ്‌ഥരെയും തിരിച്ചെടുക്കുമെന്നും പി സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കി. മാധ്യമങ്ങള്‍ പറയുന്നത് അനുസരിച്ചല്ല തന്റെ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.








