കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്‌ഥാനത്ത് ഇന്നസെന്റ് എംപി തുടരും. ഉച്ചയ്ക്ക് ചേര്‍ന്ന അമ്മ ജനറല്‍ ബോഡിയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. ശനിയാഴ്‌ച നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇന്നസെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജി തീരുമാനത്തെ എതിര്‍ക്കുകയാണ് ഉണ്ടായത്.
കഴിഞ്ഞ 14 വര്‍ഷമായി ഇന്നസെന്റാണ് അമ്മയുടെ പ്രസിഡന്റ്. എംപി ആയതിനാല്‍ പൂര്‍ണ്ണ സമയം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നസെന്റ് രാജിയ്‌ക്കൊരുങ്ങിയിരിക്കുന്നത്.
അതേസമയം, പ്രസിഡന്റ് സ്‌ഥാനത്ത് ഇന്നസെന്റ് തുടരണമെന്നും, ഔദ്യോഗിക തിരക്കുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതലകള്‍ മറ്റ് ഭാരവാഹികള്‍ വഹിക്കുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ വ്യക്‌തമാക്കി.








