തിരുവനന്തപുരം: സംസ്‌ഥാനത്ത്‌വിദ്യാഭ്യാസ മേഖലയില്‍ പച്ചവത്‌ക്കരണം നടപ്പിലാക്കുകയാണെന്ന് പിണറായി വിജയന്‍. മലപ്പുറത്തെ സ്‌കൂളുകളില ബോര്‍ഡുകള്‍ പച്ചയാക്കിയതു സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡുകളുടെ നിറ മാറ്റിയത് ദുരുദ്ദേശ്യപരമാണെന്നും ഇത്തരം നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വിദഗദ്ധ സമിതി പഠനം നടത്തിയ ശഷം മാത്രമേ ഇത്തരം നടപടികള്‍ എടുക്കാന്‍ പാടുള്ളൂ. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകള്‍ അപക്വമാണ്- പിണറായി പറഞ്ഞു.








