Home » » കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന്‌ ഉണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. ഉടമയും മകനും ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന്‌ ഉണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. ഉടമയും മകനും ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു.

Written By Unknown on Sunday, 29 June 2014 | 05:37

ചെന്നൈ: ചെന്നൈ പോരൂരില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന്‌ ഉണ്ടായ അപകടത്തില്‍ മരണം പതിനൊന്നായി. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ശേഷം ഏഴ്‌ മൃതദേഹങ്ങള്‍ കുടി കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തകര്‍ 19 പേരെ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്‌ ഇതുവരെ രക്ഷിച്ചിട്ടുണ്ട്‌. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്‌തമല്ല. ആറക്കോണത്തു നിന്നുള്ള ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌. അതേസമയം സംഭവത്തില്‍ കെട്ടിട ഉടമയും മകനും ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കെട്ടിട ഉടമ മനോഹരന്‍, ഇയാളുടെ മകന്‍ മുത്തു കാമാക്ഷിയും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. എഞ്ചിനീയര്‍മാരായ ദുരൈ സിങ്കം, ശങ്കര്‍ എന്നിവരെയും സ്‌ട്രക്‌ച്ചറല്‍ എഞ്ചിനീയര്‍ വെങ്കട്ടസുബ്രഹ്‌മണ്യത്തെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. പ്രതിമാസം നടത്തേണ്ട കെട്ടിട പിശോധന കഴിഞ്ഞ രണ്ടു മാസമായി എഞ്ചിനീയര്‍മാര്‍ നടത്തിയിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു. ഇന്നലെ വൈകിട്ടാണ്‌ ചെന്നൈ പോരുരിന്‌ സമീപം മൗലിവാക്കത്ത്‌ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നത്‌. കെട്ടിടത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന നിര്‍മാണത്തൊഴിലാളികള്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങി. 75 ഫ്‌ലാറ്റുകളുള്ള പതിനൊന്നു നില കെട്ടിടമാണ്‌ തകര്‍ന്നത്‌. ഈ കെട്ടിടത്തിനു സമീപമുള്ള സമാനമായ കെട്ടിടം 12 അടിയോളം മണ്ണിലേക്ക്‌ താഴ്‌ന്ന് ചരിഞ്ഞു നില്‍ക്കുന്ന അവസ്‌ഥയിലാണുള്ളത്‌. -
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.