Home » » വിദ്യാഭ്യാസ വകുപ്പ് പ്രധാന അദ്ധ്യാപികയോട് ചെയ്തത് ശുദ്ധ അസംബന്ധം വിദ്യാഭ്യാസമന്ത്രിക്ക് യാതൊരുവിധ പക്വതയുമില്ല പിണറായി വിജയന്‍.

വിദ്യാഭ്യാസ വകുപ്പ് പ്രധാന അദ്ധ്യാപികയോട് ചെയ്തത് ശുദ്ധ അസംബന്ധം വിദ്യാഭ്യാസമന്ത്രിക്ക് യാതൊരുവിധ പക്വതയുമില്ല പിണറായി വിജയന്‍.

Written By Unknown on Thursday, 26 June 2014 | 01:24

കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അദ്ധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്‌ദുറബ്ബിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന അദ്ധ്യക്ഷന്‍ പിണറായി വിജയന്‍ രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പ് പ്രധാന അദ്ധ്യാപികയോട് ചെയ്തത് ശുദ്ധ അസംബന്ധമാണ്. വിദ്യാഭ്യാസമന്ത്രിക്ക് പക്വതയില്ലെന്നും ഇക്കാര്യത്തില്‍ മുസ്ലീം ലീഗിനെ തൃപ്‌തിപ്പെടുത്താന്‍ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രിക്ക് കൂട്ടുനില്‍ക്കുകയായിരുന്നെന്നും പിണറായി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ചെയ്ത തെറ്റ് എത്രയും വേഗം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.