Home » » കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെ പി.കെ അബ്ദുല്‍ റബ്ബിന്റ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെ പി.കെ അബ്ദുല്‍ റബ്ബിന്റ ഫേസ്ബുക്ക് പോസ്റ്റ്.

Written By Unknown on Thursday, 26 June 2014 | 01:33

തിരുവനന്തപുരം: സ്ഥലം മാറ്റ വിവാദവുമായി ബന്ധപ്പെട്ട് കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുല്‍ റബ്ബിന്റ ഫേസ്ബുക്ക് പോസ്റ്റ്. കോട്ടണ്‍ ഹില്‍ സ്കൂളില്‍ സംഭവിച്ചതെന്ത് എന്ന തലക്കട്ടിലാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് വന്നത്. 

പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭുരിഭാഗവും അധ്യാപകരാണെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ക്ലബ് പ്രതിനിധികളായ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇതു മൂലം ക്ലാസ് മുടങ്ങിയെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറയുന്നു. 

വിദ്യാഭ്യാസ മന്ത്രിയെ വേദിയില്‍ ഇരുത്തി സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ആക്ഷേപം ചൊരിഞ്ഞു എന്ന നിലയില്‍ വന്ന പത്രവാര്‍ത്ത സര്‍ക്കാറിന് ആക്ഷേപകരമായതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഡി.പി.ഐ ഉത്തരവിട്ടതെന്നും എ.ഡി.പി.ഐ നടത്തിയ അന്വേഷണത്തില്‍ സസ്പെന്റ് ചെയ്യണമെന്ന് നിര്‍ദേശം ഉള്ളതായും മന്ത്രി എഴുതുന്നു. 

എന്നിട്ടും ഹെഡ്മിസ്സ്രിനെ ജില്ലയിലെ തന്നെ മറ്റൊരു സ്കൂളിലേക്കാണ് മാറ്റിയത് എന്നും മന്ത്രി പറയുന്നു. സ്ഥലം മാറ്റം ഒരു ശിക്ഷാ നടപടിയല്ല. 11 മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സമയ ക്ലിപ്തത പാലിക്കാന്‍ കഴിയില്ലെന്ന് പങ്കെടുക്കാമെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. സമയം വെകുെമെന്ന കാര്യവും സമഘാടകരെ അറിയിച്ചിരുന്നു. 12 മണിക്ക് സ്കൂളിൽ എത്തുമ്പോള്‍ ഗേറ്റ് അടച്ചിരിക്കുകയായിരുന്നു. തന്റെ ഗണ്‍മാനാണ് ഗേറ്റ് തുറന്നതെന്നും  മന്ത്രി പറയുന്നു. 

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷമായ കമന്റുകളാണ് വരുന്നത്. ഇതിനുള്ള മന്ത്രിയുടെ മറുപടിയും ഇതോടൊപ്പമുണ്ട്. അതിഥി ദേവോ ഭവ എന്ന് പഠിപ്പിക്കുന്ന അധ്യാപികയുടെ മാതൃക അനുകരണീയമാണോ എന്ന് ഒരിടത്ത് മന്ത്രി ചോദിക്കുന്നുമുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.