Home » » എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെതിരേ പോലീസ് കേസെടുത്തു.

എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെതിരേ പോലീസ് കേസെടുത്തു.

Written By Unknown on Wednesday, 25 June 2014 | 03:50

തൊടുപുഴ: എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെതിരേ പോലീസ് കേസെടുത്തു. വണ്ടിപ്പെരിയാര്‍ മേഖലയിലുള്ള എസ്റ്റേറ്റ് ലാ യത്തിലാണ് സംഭവം. തോട്ടം തൊഴിലാളിയായ യുവതിയുടെ എട്ടുവയസുള്ള മകളെ ഇതേ എസ്‌റ്റേറ്റിലെ ജീവനക്കാരനായ യുവാവ് രണ്ടുമാസത്തോളം മാനഭംഗത്തിനിരയാക്കിയെന്നാണ് കേസ്.
ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയുമായി പ്രതിയായ യുവാവ് അടുപ്പം പുലര്‍ത്തിയിരുന്നു. രാത്രികാലങ്ങളില്‍ യുവതിയെ കാണാന്‍ ലായത്തിലെത്തുന്ന യുവാവ് പെണ്‍കുട്ടിയെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ ജൂണ്‍ ഏഴുവരെ രണ്ടു മാസത്തോളം കുട്ടി പീഡനത്തിനിരയായതായി വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.