Home » » വിവാദമായ പറവൂര്‍ പീഡനക്കേസില്‍ കോടതി വിധി പറഞ്ഞു.

വിവാദമായ പറവൂര്‍ പീഡനക്കേസില്‍ കോടതി വിധി പറഞ്ഞു.

Written By Unknown on Wednesday, 25 June 2014 | 03:45

കൊച്ചി : വിവാദമായ പറവൂര്‍ പീഡനക്കേസില്‍ കോടതി വിധി പറഞ്ഞു.അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളും കുറ്റക്കാരാണ്‌ എന്ന് വിധിച്ച കോടതി പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷം തടവും മാതാവ് സൈനബയ്ക്ക് ഏഴുവര്‍ഷം തടവും വിധിച്ചു .

കൂടാതെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിനിമാ നിര്‍മ്മാതാവ് ജനതാ വിജയനും സഹസംവിധായകന്‍ ബിജു നാരായണനും ഏഴു വര്‍ഷം വീതം തടവ് വിധിച്ചു .ഇടനിലക്കാരന്‍ മനോജിനെ ഏഴു വര്‍ഷം തടവിനു വിധിച്ച കോടതി മറ്റൊരു ഇടനിലക്കാരിയായ ഓമനയെ വെറുതെ വിട്ടു .2010 ജനുവരി ,സെപ്റ്റംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നത് .സിനിമയില്‍ അഭിനയിപ്പിക്കാം എന്ന പേരില്‍ പറവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു . എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.