തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് നപുംസകമെന്നു യൂത്ത് കോണ്‍ഗ്രസ്. സംസ്‌ഥാന നേതൃക്യാമ്പില്‍ അവതരിപ്പിച്ച സംഘടനാപ്രമേയത്തിലാണ് ജോര്‍ജിനെ വിമര്‍ശിച്ചിരിക്കുന്നത്.
തരംതാണ പ്രചാരത്തിനുവേണ്ടി പ്രസ്‌താവന നടത്തുന്ന ജോര്‍ജിനെപ്പോലുള്ള നപുംസകങ്ങളെ നിലയ്‌ക്കു നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവില്‍ സംശയമുണ്ടെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. ജോര്‍ജിനെതിരായ നിലപാട് യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കുകയാണ്. ഭയംകൊണ്ടല്ല തണ്ടിക്കൊക്കാത്ത കൃമികളോടു തായംകളിക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണെന്നും പ്രമേയത്തില്‍ പറയുന്നു. യു.ഡി.എഫ്. അധികാരത്തിലെത്തിയിട്ടും പല സാംസ്‌കാരിക, വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും കുടിയിരുത്തിയതു പാര്‍ട്ടി വിരുദ്ധരെയാണ്. നേതാക്കളുടെ ചെവി കടിച്ചും അടുക്കളവഴി ശിപാര്‍ശ നടത്തിയും താക്കോല്‍ സ്‌ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ യു.ഡി.എഫ്. ഭരണകാലത്തുമാത്രം പ്രത്യേകവിഭാഗം രൂപപ്പെടുന്നതു ദുഃഖകരമാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.
സരിതോത്സവമാടിയ മാധ്യമങ്ങള്‍ ആള്‍ദൈവങ്ങളുടെ വഴിവിട്ട നടപടികള്‍ ഒരൊറ്റ ന്യൂസ്‌ടൈമില്‍ ഒതുക്കിയെന്നു രാഷ്ര്‌ടീയപ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു. ഗാഡ്‌ഗില്‍-കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ മുന്നോട്ടുവെച്ച പരിസ്‌ഥിതി രാഷ്ര്‌ടീയത്തിനുമുന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നട്ടെല്ല് വല്ലാതെവളഞ്ഞെന്നും പ്രമേയത്തിലുണ്ട്.








