കോഴിക്കോട്: എന്‍ വേണുവിന് പിന്നാലെ സിപിഎമ്മുമായി സഹകരിക്കുന്നതു സംബന്ധിച്ച് അനുകൂലമായ നിലപാടുമായി ടി പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ കെ രമയും രംഗത്ത്. പൊതുസമൂഹത്തിനു മുന്നില്‍ തെറ്റുകള്‍ ഏറ്റു പറഞ്ഞ് ജനകീയ സമരങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്ന പക്ഷം സിപിഎമ്മുമായി സഹകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല എന്നാണ് കെ കെ രമ പറഞ്ഞിരിക്കുന്നത്.
മലയാളത്തില ഒരു പ്രമുഖ ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിലൂടെ പുറത്തു വന്ന രമയുടെ അഭ ിമുഖത്തിലാണ് ഇക്കാര്യമുള്ളത്. എന്‍ വേണുവിന്റെ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിലാണ് അഭിമുഖം. വേണുവിന്റെ പ്രസ്‌താവനയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും തെറ്റുകള്‍ ഏറ്റു പറയാതെ സിപിഎമ്മുമായി സഹകരണത്തിനില്ലെന്നും അഭിമുഖത്തില്‍ രമ വ്യക്‌തമാക്കുന്നു. വേണുവിന്റെ പ്രസ്‌താവന പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും സംശയത്തിന് ഇടയാക്കുമെന്നു കരുതുന്നില്ലെന്നും അത്തരമാരു വിട്ടുവീഴ്‌ച ആര്‍എംപിയുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും രമ പറഞ്ഞു.
അഖിലേന്ത്യാ തലത്തില്‍ ഇടതു പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് എക്കാലത്തും ആര്‍എംപി നയം. കുലംകുത്തികളെന്നു പറഞ്ഞ് ആര്‍എംപിയെ അകറ്റിയ സിപിഎമ്മിന് തങ്ങളുടെ ആശയങ്ങളിലേക്ക് തിരിച്ചുവരേണ്ട അവസ്‌ഥയാണുള്ളത്. സിപിഎമ്മിന്റെ തെറ്റു തിരുത്തലില്‍ നേതൃമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടും- അഭിമുഖത്തില്‍ രമ പറയുന്നു.
എന്‍ വേണുവിന്റെ പ്രസ്‌താവനയെ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വാഗതം ചെയ്‌തിരുന്നു. വേണുവിന്റെ പ്രസ്‌താവന ടിപി ചന്ദ്രശേഖരനേറ്റ അടുത്ത വെട്ടാണെന്ന രീതിയിലുള്ള പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ വേണുവിനെ തള്ളാതെ പുതിയ വിശദീകരണവുമായി ടിപിയുടെ ഭാര്യ കെ കെ രമ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഇനി വേണുവിന്റെവാക്കുകൾ ;
വിശാലമായ ഐക്യമുന്നണിയില്‍ മുഴുവന്‍ ഇടതുപക്ഷ പാര്‍ട്ടികളും ഒന്നിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസിന്റെ അതേ നയം പിന്തുടര്‍ന്നതു കൊണ്ടാണ് സി.പി.ഐ.എം ജനങ്ങളില്‍ നിന്നകന്നതും തകര്‍ന്നതെന്നും ആര്‍എംപി നേതാവ് വ്യക്തമാക്കുന്നു. കേരളത്തിലടക്കം കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ള കാര്യങ്ങളാണ് ഇരുപക്ഷവും ചെയ്ത് വരുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളും തകര്‍ന്നടിഞ്ഞത് നാമെല്ലാവരും കണ്ടതാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇനി മുന്നോട്ട് പോകണമെങ്കില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും വേണു വ്യക്തമാക്കുന്നു.
ഇനി വേണുവിന്റെവാക്കുകൾ ;
രാഷ്‌ട്രീയ ചിന്തകന്മാരെയും എന്തിനേറെ സിപിഐഎമ്മിനെ പോലും ഞെട്ടിച്ച് ആര്‍എംപി നിലപാട്. ജനകീയസമരങ്ങളില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണെന്ന നിലപാടാണ് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു അറിയിച്ചിരിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം അനിവാര്യമാണ്. വലതുപക്ഷത്തെയും തീവ്ര വലതുപക്ഷത്തെയും പരാജയപ്പെടുത്താന്‍ സിപിഐഎമ്മിനോടൊപ്പം യോജിക്കുന്നതില്‍ ആര്‍എംപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വേണു വ്യക്തമാക്കി.
വിശാലമായ ഐക്യമുന്നണിയില്‍ മുഴുവന്‍ ഇടതുപക്ഷ പാര്‍ട്ടികളും ഒന്നിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസിന്റെ അതേ നയം പിന്തുടര്‍ന്നതു കൊണ്ടാണ് സി.പി.ഐ.എം ജനങ്ങളില്‍ നിന്നകന്നതും തകര്‍ന്നതെന്നും ആര്‍എംപി നേതാവ് വ്യക്തമാക്കുന്നു. കേരളത്തിലടക്കം കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങിക്കൊണ്ടുള്ള കാര്യങ്ങളാണ് ഇരുപക്ഷവും ചെയ്ത് വരുന്നത്. അതിനാല്‍ തന്നെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു കക്ഷികളും തകര്‍ന്നടിഞ്ഞത് നാമെല്ലാവരും കണ്ടതാണ്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇനി മുന്നോട്ട് പോകണമെങ്കില്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകേണ്ടതുണ്ടെന്നും വേണു വ്യക്തമാക്കുന്നു.
സിപിഐഎം ജനകീയസമരങ്ങളില്‍ മുഖ്യമായിരുന്നു ദേശീയപാത കുടിയിറക്ക് വിരുദ്ധസമരം, അതിവേഗ റയില്‍വേക്കെതിരുള്ള സമരം കൂടാതെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന ജനവിരുദ്ധ സീപനങ്ങള്‍ക്ക് എതിരെയുള്ള സമരം. ഈ സമരങ്ങളെല്ലാം കോര്‍പ്പറേറ്റ് വിരുദ്ധ സമരങ്ങള്‍ കൂടിയാണ്. നയപരിപാടികളില്‍ ഇടതുപക്ഷ സ്വഭാവം ഉയര്‍ത്തിപ്പിടിക്കുകയാണെങ്കില്‍ ജനപക്ഷ സമരങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍എംപി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സമരത്തില്‍, സഞ്ചാര സ്വാതന്ത്ര്യത്തിനായുള്ള കൈനാട്ടി ടോള്‍ വിരുദ്ധ സമരത്തോടൊപ്പം അണിചേരാന്‍ സി.പി.ഐ.എം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ മുന്നോട്ട് വരണമെന്നും എന്‍. വേണു ആഹ്വാനം ചെയ്തു.








