Home » » പള്ളിക്കൂടത്തില്‍ പോകാത്ത മന്ത്രിമാരോടൊപ്പം ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലതു മാവോയിസ്‌റ്റുകളുടെ നാടായ ബിഹാറില്‍ പ്രവര്‍ത്തിക്കുന്നതാണെന്നു ബാലകൃഷ്‌ണപിള്ള.

പള്ളിക്കൂടത്തില്‍ പോകാത്ത മന്ത്രിമാരോടൊപ്പം ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലതു മാവോയിസ്‌റ്റുകളുടെ നാടായ ബിഹാറില്‍ പ്രവര്‍ത്തിക്കുന്നതാണെന്നു ബാലകൃഷ്‌ണപിള്ള.

Written By Unknown on Sunday, 29 June 2014 | 19:38

ചേര്‍ത്തല: പള്ളിക്കൂടത്തില്‍ പോകാത്ത മന്ത്രിമാരോടൊപ്പം ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലതു മാവോയിസ്‌റ്റുകളുടെ നാടായ ബിഹാറില്‍ പ്രവര്‍ത്തിക്കുന്നതാണെന്നു മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. എന്‍.എസ്‌.എസ്‌. ശതവാര്‍ഷികാചരണത്തോടനുബന്ധിച്ചു താലൂക്ക്‌ യൂണിയന്‍ നടപ്പാക്കുന്ന വിദ്യാഭ്യാസദത്തെടുക്കല്‍ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഷ്‌ടങ്ങള്‍ മാത്രമുണ്ടായ സമുദായമാണു നായര്‍. ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഏറെ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വി.പി. സിംഗും സമുദായത്തെ ഏറെ ദ്രോഹിച്ചു. ഏറെ ദുരിതങ്ങള്‍ സഹിച്ച നമ്മള്‍ ഇനിയും നഷ്‌ടം സഹിക്കണമോയെന്നു ചിന്തിക്കണം. പിന്നാക്ക സമുദായ സംവരണം വര്‍ധിപ്പിക്കാനാണു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതു മുന്നാക്ക സമുദായങ്ങള്‍ക്കു തിരിച്ചടിയായേക്കും. സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌ അഭിമാനമായിക്കാണണമെന്നും അദ്ദേഹം പഞ്ഞു.

താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ഗോപാലകൃഷ്‌ണപ്പണിക്കര്‍, കെ.ജി. ചിന്താര്‍മണി, കെ.ജി. രാഘവന്‍ നായര്‍, ടി.എസ്‌. ഗോപാലകൃഷ്‌ണന്‍, സി.വി. രാധാകൃഷ്‌ണന്‍, സി.ബി. ഹരി, സരോജിനിയമ്മ, എസ്‌. ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.