Home » » മോട്ടോര്‍ വാഹന പണിമുടക്കില്‍ സഹകരിക്കും - എസ്.ഡി.റ്റി.യു

മോട്ടോര്‍ വാഹന പണിമുടക്കില്‍ സഹകരിക്കും - എസ്.ഡി.റ്റി.യു

Written By Unknown on Thursday, 26 June 2014 | 18:30



കോഴിക്കോട്: പെട്രോള്‍ വില നിയന്ത്രണാധികാരം കുത്തകള്‍ക്ക് കൈമാറിയതിന് പിന്നാലെ ഡീസല്‍ വില നിയന്ത്രണാധികാരം കൂടി കുത്തകകള്‍ക്ക് കൈമാറനും, തീവണ്ടി യാത്രാനിരക്കും ചരക്ക് കൂലിയും വര്‍ദ്ധിപ്പിച്ചതിലൂടെയും കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം  നിഷേധിക്കുന്ന നിലപാടുകള്‍ക്ക് ചൂട്ടുപിടിക്കുന്ന തരത്തില്‍ മോട്ടോര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേരള സര്‍ക്കാരിന്റെ വാഹന നികുതി 5 വര്‍ഷത്തേക്ക് ഒന്നിച്ചാക്കിയതും ഇന്‍ഷുറന്‍സ് പ്രീമിയം അമിതമായി വര്‍ദ്ധിപ്പിച്ചതും ക്ഷേമ നിധി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കവും അപലപനീയമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
 
പ്രസ്തുത വിഷയത്തില്‍ സംയുക്ത ട്രേഡ് യൂണിയന്‍ ജൂലൈ 1, 2 തീയതികളില്‍ നടത്തുന്ന വാഹന പണിമുടക്കില്‍ നിലവിലുള്ള ട്രേഡ് യൂണിയനുകളുടെ നിലപാടുകളിലുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ എസ്.ഡി.റ്റി.യു മോട്ടോര്‍ തൊഴിലാളികള്‍ പണിമുടക്കാനും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചു.
 
സംസ്ഥാന പ്രസിഡന്റ് എ.വാസു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ അലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൗഷാദ് മംഗലശ്ശേരി, ഇസ്മായില്‍ കമ്മന, റഹീം കരുനാഗപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.