അര്‍ജിയേഴ്‌സ്: അള്‍ജീരിയയിലേക്ക്‌പുറപ്പെട്ട എയര്‍ അള്‍ജീരീ എഎച്ച് 5017 വിമാനം നൈജറില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 116 പേരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 110 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്‌ഥയാണ് അപകട കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബുര്‍കിന ഫാസോയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് 50 മിനിറ്റ് പിന്നിട്ടപ്പോള്‍ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്‌ടമായെന്ന് എയര്‍ലൈന്‍സ് അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എപിഎസ് വ്യക്‌തമാക്കി. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 1.55 നാണ് വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.








