ഗാസ:ഇസ്രായേല്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഐക്യരാഷ്ട്ര സഭാ അഭയകേന്ദ്രത്തില്‍ അഭയം തേടിയവര്‍ക്കും രക്ഷയുണ്ടായില്ല. വടക്കന്‍ ഗാസയിലെ യു.എന്‍ അഭയകേന്ദ്രത്തിനു നേര്‍ക്ക് ഇസ്രായേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 200ലേറെ പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ബൈത്ത് ഹാനൂനിലുള്ള സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ അഭയകേന്ദ്രത്തിനു നേര്‍ക്കാണ് ഇന്ന് ആക്രമണം നടന്നത്. യാതൊരു മുന്നറിയിപ്പും നല്‍കാതെയായിരുന്നു ആക്രമണം നടന്നതെന്ന് ഗാസയിലെ UNRWA ഡയരക്ടര്‍ റോബര്‍ട്ട് ടര്‍ണര്‍ അറിയിച്ചു. ഇസ്രായേലിന് ഈ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം നേരത്തെ നല്‍കിയതാണ്. എന്നിട്ടും ആക്രമണം നടത്തുകയായിരുന്നു.
അഭയകേന്ദ്രം നില്‍ക്കുന്ന സ്ഥലത്തിന്റെ ജിപിഎസ് വിവരങ്ങള്‍ ഇസ്രായേലി സൈന്യത്തിന് നല്‍കിയിരുന്നതാണെന്നും എന്നാല്‍, സൈന്യം ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്നും UNRWA വക്താവ് ക്രിസ് ഗന്നസ് പറഞ്ഞു. അഭയകേന്ദ്രത്തിനടുത്ത് ഹമാസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നോ എന്ന കാര്യം അറിയില്ലെന്നും ഇസ്രായേല്‍ നടത്തിയ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിത കേന്ദ്രമെന്ന ധാരണയിലാണ് സ്കൂള്‍ തങ്ങള്‍ എത്തിയിരുന്നതെന്നും ആ ധാരണ തെറ്റാണെന്ന് ബോധ്യമായതായും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കമാല്‍ അദ്വാന്‍ ആശുപത്രിയിലുള്ള ഫലസ്തീന്‍ പൌരന്‍ പറഞ്ഞു. സ്കൂളില്‍ ഒരൊറ്റ ഹമാസ് പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ലെന്നും അവിടെ നിന്ന് ഇസ്രായേല്‍ സൈന്യത്തിന് നേരെ ഒരാക്രമണവും നടന്നിരുന്നില്ലെന്നും അദ്ദേഹം അല്‍ ജസീറ ചാനലിനോട് പറഞ്ഞു.
ഫലസ്തീന്‍ സായുധ സംഘങ്ങള്‍ താവളമാക്കുന്നു എന്നാരോപിച്ച് നേരത്തെയും ഇസ്രായേല്‍ സൈന്യം യു.എന്‍ അഭയകേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. 17 ദിവസം നീണ്ട ആക്രമണങ്ങള്‍ക്കിടയില്‍ നേരത്തെ നാല് തവണയും . യു.എന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു.
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 730 ഫലസ്തീന്‍ പൌരന്‍മാര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു. 4500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

.jpg)