Home » » അബ്‌ദുള്‍ നാസര്‍ മഅദനിയ്‌ക്ക് ഉപാധികളോടെ ഒരു മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ബംഗുളൂരു വിട്ടുപോകരുത്‌.

അബ്‌ദുള്‍ നാസര്‍ മഅദനിയ്‌ക്ക് ഉപാധികളോടെ ഒരു മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ബംഗുളൂരു വിട്ടുപോകരുത്‌.

Written By Unknown on Sunday, 13 July 2014 | 00:03

ബംഗുളൂരു : പരപ്പന അഗ്രഹാര ജയിലില്‍ നിന്ന്‌ ഒരു മാസത്തെ ജാമ്യത്തില്‍ പുറത്തിറങ്ങുന്ന പിഡിപി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅദനിയ്‌ക്ക് പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തില്ല. വിദഗ്‌ധ ചികിത്സ ആവശ്യപ്പെട്ടുകൊണ്ടുള്ള  മഅദനിയുടെ ജാമ്യാപേക്ഷയിലാണ്‌ സുപ്രീംകോടതി ഒരുമാസത്തെ സോപാധിക ജാമ്യം അനുവദിച്ചിരിക്കുന്നത്‌.

ഉപാധികളോടെ ഒരു മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ബംഗുളൂരു വിട്ടുപോകരുതെന്നാണ്‌ സുപ്രീംകോടതി നിര്‍ദേശം. ഇതിനു പുറമേ, കേസിലെ തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെ സ്വാധീക്കാതിരിക്കാനും ക്രൈംബ്രാഞ്ചും ഐബിയും മഅദനിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും.

അതേസമയം, ബംഗുളൂരു വിട്ടുപോകരുതെന്നാണ്‌ കോടതി നിര്‍ദേശമെങ്കിലും ബംഗുളൂരില്‍ യാത്ര ചെയ്യണമെങ്കില്‍ മഅദനിയ്‌ക്ക് പ്രത്യേക അനുമതി വാങ്ങേണ്ടിവരും. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണമെന്നും ബംഗുളൂരുവിലെ വിലാസം കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.