Home » » ബോബി ജാസൂസ് പന്ത്രണ്ട് വ്യത്യസ്ത വേഷങ്ങളുമായി വിദ്യബാലന്‍

ബോബി ജാസൂസ് പന്ത്രണ്ട് വ്യത്യസ്ത വേഷങ്ങളുമായി വിദ്യബാലന്‍

Written By Unknown on Tuesday, 1 July 2014 | 10:05

പന്ത്രണ്ട് വ്യത്യസ്ത വേഷങ്ങളുമായി എത്തുകയാണ് വിദ്യബാലന്‍ പുതിയ ചിത്രത്തില്‍. ബോബി ജാസൂസ് എന്ന പുതിയ ചിത്രത്തിലാണ് വിദ്യയുടെ വിവിധങ്ങളായ വേഷപ്പകര്‍ച്ചകള്‍. ഡിറ്റക്ടീവാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഹൈദരാബാദി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ വിദ്യക്ക്. തന്റെ ഡിറ്റക്ടീവ് ജോലിക്കിടയില്‍ അവള്‍ക്ക് പല
വേഷങ്ങളും മാറേണ്ടി വരുന്നു. ഭിക്ഷക്കാരിയുടെ വേഷം മുതല്‍ ഡബ്ബാവാലയുടെയും പോസ്റ്റുമാന്റെയുമൊക്കെ റോളുകള്‍ ഈ ചിത്രത്തില്‍ വിദ്യക്കുണ്ട്.. സമര്‍ഷെയ്ക്കാണ് ബോബി ജാസൂസ് സംവിധാനം ചെയ്യുന്നത്. ജൂലൈ നാലിന് ചിത്രം തിയറ്ററുകളിലെത്തും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.