മലയാളത്തിന്റെ പ്രിയ നടി മഞ്ജുവാര്യര്‍ വിവാഹ മോചനത്തിന്റെ ലോകചരിത്രം തിരുത്തി കുറിക്കുകയാണ്. താരദമ്പതികള്‍ വിവാഹമോചനം തേടി കുടുംബകോടതിയെ സമീപിച്ചതിന് പിന്നാലെ തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം ആവശ്യമില്ലെന്ന് അറിയിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. ദിലീപുമായി ഒരുമിച്ചു ജീവിച്ചപതിനാലുവര്‍ഷത്തിനിടയില്‍ ഇരുവരും ഒരുമിച്ച് സമ്പാദിച്ച 80 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ ദിലീപിനു വിട്ടുകൊടുക്കാന്‍ മഞ്ജു വാര്യര്‍ തീരുമാനിച്ചത്. ഇതിനാവശ്യമായനടപടി ക്രമങ്ങള്‍ തുടങ്ങാന്‍ മഞ്ജു തന്റെ അഭിഭാഷകനോട് നിര്‍ദ്ദേശം നല്‍കി.
മഞ്ജുവിന്റെ പേരില്‍ ദിലീപ് കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വത്തുക്ക്ള്‍ വാങ്ങിയിട്ടുണ്ട്.ഇതടക്കമുള്ളവ തിരികെ എഴുതി നല്‍കാനായിരുന്നു താരത്തിന്റെ നീക്കം.
മഞ്ജുവിന്റെ പേരില്‍ ദിലീപ് കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സ്വത്തുക്ക്ള്‍ വാങ്ങിയിട്ടുണ്ട്.ഇതടക്കമുള്ളവ തിരികെ എഴുതി നല്‍കാനായിരുന്നു താരത്തിന്റെ നീക്കം.
ഹൗ ഓള്‍ഡ് ആര്‍ യൂഎന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഉജ്ജ്വല തിരിച്ചു വരവ് നടത്തിയമഞ്ജുവിന് ആര്‍ജ്ജവമള്ള ഒരു റോള്‍ മോഡലായി മാറാനാണു താല്‍പര്യം. അതുകൊണ്ട് തന്നെ പരസ്പരം വിഴുപ്പലക്കാതെ സ്വത്തുക്കള്‍ എല്ലാം ദിലീപിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. അഭിഭാഷകന്‍ ഇക്കാര്യം 23ന് കുടുംബകോടതിയെ അറിയിക്കും. ജൂണ്‍ അഞ്ചിനാണ് എറണാകുളം കുടുംബകോടതിയില്‍ ദിലീപ് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേസില്‍ രഹസ്യവിചാരണമെന്ന ആവശ്യവും ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.








