Home » » എസ്‌.എഫ്‌.ഐ. ഇനി പഠിപ്പ്‌ മുടക്കാനില്ല. പകരം പഠിക്കലാണു പുതിയ സമര രീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു.

എസ്‌.എഫ്‌.ഐ. ഇനി പഠിപ്പ്‌ മുടക്കാനില്ല. പകരം പഠിക്കലാണു പുതിയ സമര രീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു.

Written By Unknown on Monday, 7 July 2014 | 18:28

കണ്ണൂര്‍: സമരത്തിലൂടെ നിരവധി അധ്യയന ദിവസങ്ങള്‍ നഷ്‌ടപ്പെടുത്തിയ എസ്‌.എഫ്‌.ഐ. ഇനി പഠിപ്പ്‌ മുടക്കാനില്ല. പകരം പഠിക്കലാണു പുതിയ സമര രീതിയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നു.

പഠിപ്പുമുടക്ക്‌ സമരം അവസാന സമരമുറയെന്നും പഠനം മുടക്കാതെ പോരാടുക എന്നതിനാണു മുന്‍ഗണനയെന്നും സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.ശിവദാസന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞദിവസം മട്ടന്നൂരില്‍ നടന്ന എസ്‌.എഫ്‌.ഐ. കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും സംഘടനയുടെ ചുമതലയുമുള്ള ഇ.പി. ജയരാജനാണ്‌ ആദ്യമായി സംഘടനയോട്‌ ഈ സമരരീതി മാറ്റണമെന്ന്‌ ആവശ്യപ്പെട്ടത്‌.

പഠിപ്പ്‌ മുടക്കലല്ല, പഠിക്കലാണു പുതിയ സമര രീതിയെന്നും വിദ്യാഭ്യാസ രംഗത്തെഗുണകരമല്ലാത്ത പഴഞ്ചന്‍ സമര രീതയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കഴിയണമെന്നുമായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്‌.

വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചു കൊണ്ടുള്ള സമരരീതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സി.പി.എം. നിലപാട്‌ വ്യക്‌തമാക്കിയതിനാല്‍ എസ്‌.എഫ്‌.ഐ. ഇത്‌ അംഗീകരിച്ചുവെന്നാണു ശിവദാസന്റെ പ്രസ്‌താവന സൂചിപ്പിക്കുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.