മലപ്പുറം : മാനസിക വളര്‍ച്ചയെത്താത്ത പതിനഞ്ചുകാരിയെ നാലുപേര്‍ പീഡിപ്പിച്ചതായി പരാതി. തിരൂരങ്ങാടിയില്‍ പത്താംക്‌ളാസ്സ് വിദ്യാര്‍ഥിനിയാണു പീഡനത്തിന് ഇരയായത്. സ്‌കൂളിലേക്കു വരുമ്പോള്‍ മിഠായി നല്‍കാമെന്നു ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയും ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഒരാള്‍ പീഡിപ്പിക്കുകയുമായിരുന്നു. പ്രതികയെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ട.്
കുട്ടി അസ്വസ്‌ഥത പ്രകടിപ്പിച്ചതിതെ തുടര്‍ന്ന് അധ്യാപികമാര്‍ അന്വേഷിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. അധ്യാപകര്‍ പിതാവിനെ വിളിച്ചുവരുത്തുകയും പിതാവ് മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയുമായിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തിയതില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തി. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരായ നവാസ് കൂരിയാട്, നിഷ പൂക്കോട്ടൂര്‍ എന്നിവരോടാണു കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗം അഡ്വ. ഹാരിസ് പഞ്ചിളി തിരൂരങ്ങാടി സി.ഐ അനില്‍ ബി റാവുത്തറോട് കേസെടുക്കാന്‍ നിര്‍ദേശിച്ചു. എട്ടാംക്ലാസ് മുതല്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നാണു വിവരം.
ബന്ധുവെന്നു സംശയിക്കുന്ന ആളാണ് ആദ്യം പീഡിപ്പിച്ചത്. വിവരം പുറത്തു പറയരുതെന്ന് നാലുപേരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികള്‍ ഉടന്‍ അറസ്‌റ്റിലാകുമെന്നാണു സൂചന.








