Home » » മദ്യനയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് എതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

മദ്യനയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് എതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.

Written By Unknown on Thursday, 21 August 2014 | 22:23

ആലപ്പുഴ: മദ്യനയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് എതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മദ്യനയത്തില്‍ ഗോളടിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് തിരിച്ചടി നേരിട്ടെന്നും ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

ഉമ്മന്‍ ചാണ്ടി അടിച്ച ഗോള്‍ ഒടുവില്‍ ഫൗളാകുമോ എന്ന് കാലം തെളിയിക്കും. മദ്യനയത്തില്‍ തീരുമാനമെടുത്തത് യുഡിഎഫാണെന്നും സര്‍ക്കാര്‍ നയമായി തീരുമാനം നടപ്പാക്കുമോ എന്ന് കണ്ടറിയാമെന്നും അദ്ദേഹം പറഞ്ഞു.

ബാറുകള്‍ വേണ്‌ടെന്ന് പറയുന്നവര്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടണമെന്ന് പറയുന്നില്ല. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയാല്‍ നല്ലതാണ്. ചാരായം നിരോധിച്ചിട്ടും സംസ്ഥാനത്ത് വാറ്റ് കേന്ദ്രങ്ങള്‍ സുഖമായി പ്രവര്‍ത്തിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.