Home » » ആള്‍ദൈവം നിത്യാനന്ദ ലൈംഗികക്ഷമതാ പരിശോധനയ്ക്ക് വിധേയനാവണമെന്ന് സുപ്രീംകോടതി.

ആള്‍ദൈവം നിത്യാനന്ദ ലൈംഗികക്ഷമതാ പരിശോധനയ്ക്ക് വിധേയനാവണമെന്ന് സുപ്രീംകോടതി.

Written By Unknown on Wednesday, 3 September 2014 | 08:02

ദില്ലി: ബലാത്സംഗ കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ലൈംഗികക്ഷമതാ പരിശോധനയ്ക്ക് വിധേയനാവണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ലൈംഗികക്ഷമതാ പരിശോധനയ്ക്ക് ഹാജരാവണമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നിത്യാനന്ദ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.  

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിത്യാനന്ദയെ പോലീസ് കസ്റ്റഡിയിലെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബലാത്സംഗ കേസില്‍ 2010ലാണ് നിത്യാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രമുഖ നടിയുമൊത്തുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടൊണ് നിത്യാനന്ദയ്‌ക്കെതിരായ ലൈംഗികാരപോണങ്ങള്‍ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ തുടങ്ങിയത്. വീഡിയോ പുറത്ത് വന്നതിനെത്തുടര്‍ന്ന് നിത്യാനന്ദ തങ്ങളെ പീഡിപ്പിച്ചതായി ഒരു അമേരിയ്ക്കന്‍ വനിത ഉള്‍പ്പടെ ഒട്ടേറെ സ്ത്രീകള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ബംഗലൂരുവിലെ ആശ്രമത്തില്‍ നിന്ന് ഇയാള്‍ മുങ്ങി. 

രണ്ടു മാസത്തിനുശേഷം 2010 ല്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് അറസ്റ്റിലായി. താനൊരു കുഞ്ഞിനെപ്പോലെയാണെന്നും തനിക്ക് ലൈംഗിക ശേഷിയില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചു. വാദം നിരസിച്ച കോടതി ലൈംഗിക ശേഷി പരിശോധിയ്ക്കാന്‍ ഉത്തരവിട്ടു, എന്നാല്‍ കേസുമായി വിവിധ കോടതികളില്‍ എത്തി പരിശോധനയില്‍ നിന്ന് ഒഴിവാവുകയായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.