കോഴിക്കോട് : അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട
ഒരു വിദ്യാലയം നവതിയുടെ നിറവിലെത്തുമ്പോള്‍ സ്‌മാര്‍ട്ടാവുന്നു.
തലക്കുളത്തൂര്‍ ജിഎംഎല്‍പി സ്‌കൂളാണ് ജനകീയ കൂട്ടായ്‌മയിലൂടെ
ഉയിര്‍ത്തെഴുന്നേല്‍പിന്റെ പുതിയ ചരിത്രം കുറിക്കുന്നത്. 26, 27, 28
തിതികളില്‍ നടക്കുന്ന നവതി ആഘോഷ ഉല്‍ഘാടനവും സ്‌മാര്‍ട്ട് സ്‌മാര്‍ട്
സ്‌കൂള്‍ പ്രഖ്യാപനവും പഞ്ചായത്ത്-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.
എം.കെ. മുനീര്‍ നിര്‍വഹിക്കും. എ.കെ. ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത
വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല
സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും.
1925ല്‍ ചേറുക്കല്‍ പാത്തുമ്മബി നിര്‍മിച്ച് വാടകയ്‌ക്ക് നല്‍കിയ കെട്ടിടത്തിലാണ് പഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തലക്കുളത്തൂരിലെ വിദ്യാഭ്യാസ മേഖലയില്‍ നേതൃത്വപരമായ പങ്കു വഹിച്ച വിദ്യാലയം രണ്ടായിരാമാണ്ടോടെ നഷ്ടത്തിന്റെ പേരില്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. ഇതോടെ നാട് ഒന്നടങ്കം വിദ്യാലയത്തെ സംരക്ഷിക്കാനായി രംഗത്തെത്തി.

അന്നത്തെ പഞ്ചായത്തു പ്രസിഡണ്ട് പി.കെ. സത്യന്‍, മുന്‍പ്രധാനാധ്യാപകന്‍ സി. മുഹമ്മദ്, പ്രധാനാധ്യാപിക എം. സതി, പിടിഎ പ്രസിഡണ്ട് പി.എം. നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ കൂടി രംഗത്തെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. വാടക കെട്ടിടത്തിനു പകരം നിലവില്‍ സ്‌കൂള്‍ നിന്നിരുന്ന സ്ഥലം വില കൊടുത്തു വാങ്ങി. സര്‍വ ശിക്ഷാ അഭിയാന്റെയും സ്ഥലം എംഎല്‍എയുടെയും ഫണ്ടുകള്‍ ഉപയോഗിച്ച് മനോഹരമായ മൂന്നു നില കെട്ടിടം പണിതു.
ഇന്ന് ഭൗതിക സാഹചര്യങ്ങളിലും പാഠ്യ-പാഠ്യേതര രംഗങ്ങളിലും ഈ സര്‍ക്കാര്‍
വിദ്യാലയം ബഹുദൂരം മുന്നിലാണ്. ചേവായൂര്‍ ഉപജില്ലാ ഗണിത ശാസ്‌ത്രമേളയില്‍
കിരീടമണിഞ്ഞു. അറബിക് കലാമേള, സ്‌കൂള്‍ കലോല്‍സവം തുടങ്ങിയവയിലെല്ലാം
മികച്ച പ്രകടനം കാഴ്‌ചവെച്ചു. തലക്കുളത്തൂര്‍ പഞ്ചായത്തിന്റെയും എം.കെ.
രാഘവന്‍ എംപിയുടെയും സഹകരണത്തോടെ കംപ്യൂട്ടറൈസ്‌ഡ് സ്‌മാര്‍ട്ട് ക്‌ളാസ്
മുറികള്‍, വൈദ്യുതി-ടെലഫോണ്‍-ഇന്റര്‍നെറ്റ് സൗകര്യം, പ്രൊജക്ടര്‍,
മികച്ച ശുചിമുറികള്‍, പുകയില്ലാത്ത പാചകപ്പുര, മുഴുവന്‍ ക്ലാസിലും
കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.
സ്‌കൂളിനോട് അനുബന്ധിച്ച് പ്രീ-പ്രൈമറി വിഭാഗവും
പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തുതല ക്ലസ്റ്റര്‍ സെന്ററും ഇതാണ്.
നവതി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള നാടക കളരി, ചരിത്ര-സിനിമാ പ്രദര്‍ശനം, ഫോട്ടോ ഗാലറി അനാഛാദനം, അധ്യാപകരെ ആദരിക്കലും പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമവും, സാസ്‌കാരിക ഘോഷയാത്ര, വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ഒരുക്കുന്ന കലാവിരുന്നുകള്‍ തുടങ്ങിയ നടക്കും.