കോഴിക്കോട്; വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തില്‍ ഉജ്വല ബഹുജന മാര്‍ച്ച്. തൂണേരി വെള്ളൂരില്‍ മുസ്ലിംലീഗുകാര്‍ കൊലചെയ്ത സി കെ ഷിബിന്റെ മുഴുവന്‍ ഘാതകരെയും അറസ്റ്റ് ചെയ്യുക, കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, അക്രമസംഭവങ്ങളില്‍ നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചില്‍ നൂറ് കണക്കിനാളുകള്‍ അണിനിരന്നു. ലീഗ് ക്രിമിനലുകള്‍ക്കും കൊലയാളികള്‍ക്കും ഒത്താശ ചെയ്യുന്ന റൂറല്‍ എസ്പി പി എച്ച് അഷറിനെ മാറ്റി നിര്‍ത്തണമെന്നായിരുന്നു മാര്‍ച്ചിന്റെ പ്രധാന ആവശ്യം. മാര്‍ച്ച് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതകത്തെ തള്ളിപ്പറഞ്ഞ ലീഗ് നേതാക്കള്‍ തെയ്യമ്പാടി ഇസ്മായില്‍ ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങളില്‍ ക്രിമിനല്‍ സംഘങ്ങളെ താമസിപ്പിച്ചത് അപലപനീയമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. വെള്ളൂരില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ വര്‍ഗീയ താല്‍പര്യത്തോടെ ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. വീടുകള്‍ക്ക് തീവെച്ചപ്പോള്‍ ഇവിടെയുള്ള കുടുംബങ്ങളെ പോറലേല്‍ക്കാതെ രക്ഷപ്പെടുത്തിയത് സിപിഐ എം പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു. നാദാപുരം, കുന്നുമ്മല്‍, ഒഞ്ചിയം, വടകര ഏരിയകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ചു. പുതുപ്പണത്തെ എസ്പി ഓഫീസ് പരിസരത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. സി ഭാസ്കരന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി സതീദേവി, കെ പി കുഞ്ഞമ്മദ്കുട്ടി, വി പി കുഞ്ഞികൃഷ്ണന്‍, കെ കെ ലതിക എംഎല്‍എ എന്നിവര്‍ സംസാരിച്ചു. നാദാപുരം ഏരിയാ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വിശ്വന്‍, കെ ശ്രീധരന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ടി കെ കുഞ്ഞിരാമന്‍, കെ കെ ദിനേശന്‍, ആര്‍ ഗോപാലന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍, വടകര ഏരിയാ സെക്രട്ടറി പി കെ ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.








