കണ്ണൂർ: ചക്കരക്കൽ ഗവ. ആശുപത്രിക്ക് സമീപമുള്ള സി. പി. എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിലും ഇരിവേരി ലോക്കൽ കമ്മിറ്റി ഓഫീസിലും ഇന്ന് പുലർച്ചെ ബോംബാക്രമണം. ഓഫീസിൽ ഉറങ്ങുകയായിരുന്ന ചക്കരക്കൽ കിണയന്നൂരിലെ ഒറോറക്കണ്ടി ഹൗസിൽ ഒ.കെ. രാജേഷ് (30), ചക്കരക്കൽ മുതുകുറ്റിയിലെ മൂട്ടിൽ ഹൗസിൽ ലിപിൻ (19) എന്നിവരെ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെ ഏതാനും ബൈക്കുകളിലായി എത്തിയ ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
അഞ്ച് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമിച്ചതെന്ന് പറയുന്നു. വാതിൽ തകർത്ത് അകത്തുകടന്ന പത്തോളംപേർ അഞ്ച് ബോംബുകൾ എറിഞ്ഞെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ പൊലീസിനു നൽകിയ മൊഴി. ചെമ്പിലോട്ടെ ആർ.എസ്.എസ്. പ്രവർത്തകനായ സൂരജിന്റെ നേതൃത്വത്തിൽ രഞ്ജിത്ത്, ഷിനോജ്, നവീൻ, രതീഷ് പത്തിലേറെ വരുന്ന സംഘമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. സ്ഫോടനത്തിൽ ഓഫീസിനോട് ചേർന്നുള്ള വില്ലേജ് ഓഫീസിന്റെ ജനലും തകർന്നു.
ചക്കരക്കൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അക്രമത്തിനു വിധേയമായ ഓഫീസ് പരിശോധിച്ചു. ഓഫീസിലെ ടി.വി, ഫർണിച്ചറുകൾ, ജനൽ ഗ്ലാസുകൾ എല്ലാം ബോംബ് സ്ഫോടനത്തിൽ പാടേതകർന്നു. ഓഫീസിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകൾക്കും മറ്റും തീയിട്ടാണ് അക്രമികൾ പോയത്. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ ഏരിയാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു.ആർ.എസ്.എസ് അക്രമം അവസാനിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അത് കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.