കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജും യുജിസിയും സംയുക്തമായി
വിഭിന്ന ശേഷിയുള്ളവരുടെ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ മൂന്നു ദിവസമായി
നടന്നുവരുന്ന ദേശീയ സെമിനാര്‍ "ലെജിസ്‌ആക്ഷോ'2015"
സമാപിച്ചു.വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ കേരള സാമൂഹ്യ നീതി വകുപ്പ മന്ത്രി
ഡോ:എം കെ മുനീര്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചാരംഭിച്ച സെമിനാറില്‍
നിയമം,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
അഞ്ചു സെഷനുകളിലായി മൂന്നു ദിവസം നീണ്ടുനിന്ന സെമിനാറില്‍ വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ ആശയ വിശകലനം,പ്രസ്‌തുത വിഷയത്തിന്റെ അന്തര്‍ ദേശീയ പ്രസക്തി, ഇന്ത്യന്‍ നിയമ വ്യവസ്‌തിതിയില്‍ വിഭിന്ന ശേഷിയുളളവരുടെ പ്രസക്തി, തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലയിലുള്ളവര്‍ സംബന്ധിച്ചു.വികലാകലാംഗരായതിനാല്‍ സമൂഹത്തിന്റെ പിന്‍ ധാരയിലേക്ക് പിന്തള്ളപ്പെടുന്ന വിഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അവരെ എങ്ങനെ സമൂഹത്തിന്റെ മുന്‍ധാരയിലേക്ക് കൊണ്ട് വരാം എന്ന വിഷയത്തിന്‍മേല്‍ നടന്ന വിശദമായ ചര്‍ച്ച പ്രസക്തമായിരുന്നു.
സെമിനാറിന്റെ സമാപന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ കേരള ഹൈ കോടതി ജഡ്‌ജി ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താക്ക് ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തിലെ സകലാംഗ വിഭാഗത്തിന്ന് വിഭിന്ന ശേഷിയുള്ളവരോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണ് എന്നും സമൂഹത്തിന്റെ പിന്‍ധാരയിലേക്ക് തള്ളപ്പെടുന്ന ഇവരെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരാനുള്ള നിയമനിര്‍മാണം നടത്തണമെന്നും പ്രസ്‌തുത ചടങ്ങിന്റെ ഭാഗമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു
പ്രിന്‍സിപ്പൽ ഡോ:കെ ആര്‍ രഘുനാഥന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കോളേജ് അസി പ്രൊഫസര്‍ ശ്രീ വിജി എസ് സ്വഗതം പറഞ്ഞു,കേരള യൂണിവേര്‍സിറ്റി നിയമ വിഭാഗം തലവന്‍ പ്രൊഫസര്‍ കെ സി സണ്ണി, മംഗളൂരു എസ് സി എം ലോ കോളേജ് പ്രിന്‌സിപ്പള്‍ ഡോ പിഡി സെബാസ്റ്റ്യന്‍,അഡ്വ മനോഹര്‍ലാല്‍ ,പിടിഎ എക്‌സിക്യുട്ടീവ് മെമ്പര്‍ ശ്രീ സഫീര്‍ ബാബു പി.പി ,യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷോണ്‍ എബ്രഹാം എന്നിവര്‍ സംബന്ധിച്ച ചടങ്ങില്‍ പ്രാഗ്രാം കണ്‍വീനര്‍ പ്രൊഫസര്‍ ശ്രീ ആര്‍.കെ.ബിജു നന്ദി പറഞ്ഞു.







