ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പൊതുചർച്ചയുടെ ആദ്യ സെഷനിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സംസാരിച്ചു കഴിഞ്ഞതിന് ശേഷം വി.എസ് വേദിവിട്ടത്. ഞാൻ പോകട്ടെ എന്നു പറഞ്ഞ് വി.എസ് വേദി വിട്ട് പുന്നപ്രയിലെ വീട്ടിലേക്ക് പോവുകയായിരുന്നു. മുന്പ് ജില്ലാ സമ്മേളനങ്ങളിലെ സമാപന ചടങ്ങുകളിലും മറ്റും വി.എസ് വിട്ടു നിന്നിട്ടുണ്ടെങ്കിലും പാർട്ടിയുടെ സുപ്രധാന സമ്മേളനം നടക്കുമ്പോൾ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ വി.എസ് ഇറങ്ങിപ്പോയത് അസാധാരണ സംഭവമായി. പ്രവർത്തന റിപ്പോർട്ടിലെ പൊതുചർച്ചയിൽ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വി.എസിനെ വിമർശിച്ചിരുന്നു. ആറ് പ്രതിനിധികളാണ് പൊതുചർച്ചയുടെ ആദ്യ സെഷനിൽ പങ്കെടുത്തത്. ആറാമത്തെ പ്രതിനിധി സംസാരിച്ചു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വി.എസ് വേദി വിട്ടത്. വി.എസിനെ കൊണ്ട് സഹികെട്ടു എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളുടെയെല്ലാം വിമർശനം.
അതേസമയം, തനിക്ക് പറയാനുള്ള കാര്യങ്ങൾ വി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചിരുന്നു എന്നാണ് സൂചന. പ്രവർത്തന റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിലൂടെ അച്ചടക്ക ലംഘനമാണ് ഔദ്യോഗിക പക്ഷം നടത്തിയിരിക്കുന്നതെന്നും ഇക്കാര്യം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സമ്മേളന പ്രതിനിധികളെ അറിയിക്കണമെന്നും വി.എസ് കാരാട്ടിനോട് ആവശ്യപ്പെട്ടു.