ആലപ്പുഴ: വി.എസ്. അചുതാനന്ദന്റെ കത്ത്
പോളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നു പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്‍.
വി.എസിനെതിരേയുള്ള പ്രമേയം നടപടിയല്ലെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞു.
വി.എസ് കേന്ദ്ര നേതൃത്വത്തിനയിച്ച കത്തു പത്രം
പ്രസിദ്ധീകരിച്ചതുകൊണ്‌ടാണു വി.എസിനെതിരേയുള്ള പ്രമേയം പാര്‍ട്ടി
പരസ്യപ്പെടുത്തിയത്. എന്നാല്‍, വി.എസിനെതിരേയുള്ള പ്രമേയം
പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ഭാഗമാക്കുമോ എന്ന കാര്യത്തില്‍ തീരുമാനം
എടുത്തിട്ടില്ലെന്നും നിലവിലെ പ്രശ്‌നങ്ങള്‍ വിഎസിനെ
സ്‌നേഹിക്കുന്നവര്‍ക്കു ദുഃഖമുണ്‌ടാക്കിയിട്ടുണ്ടണ്‌ടെന്നും കോടിയേരി
കൂട്ടിച്ചേര്‍ത്തു.







