തിരുവനന്തപുരം: ജെഡിയു നേതാവ് എം.പി.വീരേന്ദ്രകുമാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ മുഖപ്രസംഗം. വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.
ബ്രൂട്ടസിനും യൂദാസിനും ഒപ്പമായിരിക്കും അവരുടെ സ്ഥാനം. അന്തിയുറങ്ങുന്നവര്‍ കൂരക്ക് തീകൊളുത്തി ഇറങ്ങി പോകുന്നത് വഞ്ചനയാണെന്നും നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും "ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തില്‍ പറയുന്നു.
ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസ്സങ്ങളൊന്നുമില്ലെന്ന് ഇന്നലെ സംസ്ഥാന സമിതി വ്യക്തമാക്കുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീരേന്ദ്രകുമാറിനെ സന്ദര്‍ശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖപ്രസംഗമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്ന് ജെഡിയു വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു.