തിരുവനന്തപുരം: ജെ.ഡി(യു) സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്ര കുമാറിനെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽവന്ന മുഖപ്രസംഗം കോൺഗ്രസിന്റെ നയമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. മുഖപ്രസംഗം അപ്രസക്തവും അനുചിതവുമാണ്. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. ഇതേക്കുറിച്ച് പാർട്ടി വിശദമായി ചർച്ച ചെയ്യും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സുധീരൻ മുന്നറിയിപ്പ് നൽകി.
വീരേന്ദ്ര കുമാർ യു.ഡി.എഫിലെ മുതിർന്ന നേതാവാണ്. സി.പി.എം നേതാക്കളുമായി വീരേന്ദ്ര കുമാർ ആശയവിനിമയം നടത്തിയതിൽ അപാകതയില്ല. സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്ന കാര്യം വീരേന്ദ്ര കുമാർ തന്നെ അറിയിച്ചിരുന്നു. വ്യത്യസ്ത രാഷ്ട്രീയ തലത്തിൽ നിൽക്കുന്പോഴും നേതാക്കൾ തമ്മിൽ സൗഹാർദ്ദപരമായ ആശയവിനിമയം നടത്തുന്നത് ആരോഗ്യകരമായ രാഷ്ട്രീയപ്രവർത്തനത്തിന് നല്ലതാണ്. അതിന്റെ നല്ല വശം കാണുന്നതിനാണ് കെ.പി.സി.സി പ്രാധാന്യം നൽകുന്നത്. വീരേന്ദ്ര കുമാർ യു.ഡി.എഫ് വിട്ടുപോകുമെന്ന് ഒരു തരത്തിലുള്ള ആശങ്കയും കോൺഗ്രസിന് ഇല്ലെന്നും സുധീരൻ പറഞ്ഞു.