കോഴിക്കോട്: ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ച കൗമാര സംഗീത സംവിധായകന്‍ തമീം വിധിക്ക് കീഴടങ്ങിയത് വിടരും മുന്‍പേയാണ്. അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ചുണ്ടിലെ മൂളിപ്പാട്ടിന്റെ ഈണം കൊണ്ടു രോഗത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തമീം ഹാരിസി(16) നെ മരണം ഒപ്പം കൂട്ടിയത്.
നാലു വര്‍ഷത്തോളമായി രക്‌താര്‍ബുദ രോഗ ബാധിതനായ തമീം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്.
പിഞ്ചു പ്രായത്തിലേ സംഗീതോപകരണങ്ങളില്‍ മികവുകാട്ടിത്തുടങ്ങിയ തമീം മികച്ച കീ ബോര്‍ഡ് ആര്‍ട്ടിസ്‌റ്റായിരുന്നു. രോഗം അലട്ടുമ്പോഴും കൂട്ടുകാരുമൊത്ത് ചേര്‍ന്ന് രൂപവല്‍കരിച്ച "ജസ്‌റ്റ് ഫോര്‍" എന്ന സംഗീത കൂട്ടായ്‌മയില്‍ സജീവമായിരുന്നു. ഒമ്പത് പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ശ്രദ്ധേയമായ ആല്‍ബങ്ങളും ഇക്കാലയളവില്‍ തമീം തയാറാക്കി. ശാസ്‌ത്രീയമായി സംഗീത പഠനം തുടങ്ങുകയും സംഗീത ലോകത്ത് സജീവമാവുകയും ചെയ്‌ത നേരത്താണ് ഈ പ്രതിഭയെ രോഗം കടന്നാക്രമിച്ചത്.
കോഴിക്കോട് മാളിക്കടവ് എം.എസ്.എസ് സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് നടന്ന സ്‌കൂള്‍ കലോല്‍സവത്തിനുവേണ്ടിയും തമീം പാട്ട് ചിട്ടപ്പെടുത്തിയിരുന്നു. മാധ്യമം ദിനപത്രത്തില്‍ ഡി.ടി.പി. വിഭാഗം സൂപ്പര്‍ വൈസര്‍ ആയ വേങ്ങേരി ഹസീന മന്‍സിലില്‍ കെ.വി ഹാരിസിന്റെയും തസ്‌നീമിന്റെയും മകനാണ് തമീം. എം.എസ്.എം സ്‌കൂള്‍ വിദ്യാര്‍ഥിനി തമന്ന സഹോദരിയാണ്