Home » » കാംപസ്‌ ഫ്രണ്ട്‌ ദേശീയ പ്രതിനിധി സഭ സമാപിച്ചു.

കാംപസ്‌ ഫ്രണ്ട്‌ ദേശീയ പ്രതിനിധി സഭ സമാപിച്ചു.

Written By Unknown on Monday, 16 March 2015 | 09:53

പുത്തനത്താണി: രണ്ട്‌ ദിവസമായി പുത്തനത്താണിയില്‍ മലബാര്‍ ഹൗസില്‍ നടന്നുവരുന്ന കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ പ്രതിനിധി സഭ സമാപിച്ചു. സമാപന യോഗം പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ സെക്രട്ടറി അബ്ദുല്‍ വാഹിദ്‌ സേട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. രാജ്യം വലിയ വെല്ലുവിളികളാണ്‌ അഭിമുഖീകരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ കാവിവല്‍ക്കരണം ലക്ഷ്യമിടുന്ന ഭരണകൂടം അറിവിനോടും ചരിത്രത്തോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. നിതാന്ത ജാഗ്രതയില്ലെങ്കില്‍ വൈവിധ്യങ്ങളുടെയും സൗഹാര്‍ദ്ദത്തിന്റെയും പാരമ്പര്യവും അനുഭവങ്ങളും നമുക്ക്‌ നഷ്ടപ്പെടും. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നുവെന്നതില്‍ കഴിഞ്ഞ്‌ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ളതല്ല സര്‍ക്കാര്‍ നയങ്ങള്‍.

രാജ്യത്തിന്റെ 70 ശതമാനവും തൊഴിലിനും ഉപജീവനത്തിനും ആശ്രയിക്കുന്നത്‌ കാര്‍ഷിക മേഖലയാണ്‌. നല്ല ദിനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്ന സര്‍ക്കാര്‍പോലും കൃഷിയോട്‌ പുറംതിരിഞ്ഞ്‌ നില്‍ക്കുകയാണ്‌. കോര്‍പ്പറേറ്റ്‌ നികുതി കുറച്ചും സേവനങ്ങളും സബ്‌സിഡിയും വെട്ടിക്കുറച്ചും ഖജനാവ്‌ വണ്ണംവെപ്പിക്കുന്ന സാമ്പത്തിക മെക്കാനിസം സമ്പൂര്‍ണ്ണ്‌ കോര്‍പ്പറേറ്റുവല്‍ക്കരണത്തെയാണ്‌ വ്യക്തമാക്കുന്നത്‌. കാംപസുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ദൗത്യമാണ്‌ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ നിര്‍വ്വഹിക്കുവാനുള്ളത്‌. രാജ്യം നേരിടുന്ന വെല്ലുവിളികളെ വിദ്യാര്‍ത്ഥികള്‍ ഗൗരവത്തില്‍ എടുത്തേ മതിയാവൂ. കാംപസ്‌ ഫ്രണ്ട്‌ അതിനുള്ള നേതൃത്വം നല്‍കണമെന്നും അബ്ദുല്‍ വാഹിദ്‌ സേട്ട്‌ പറഞ്ഞു. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാന പ്രസിഡന്റ്‌ സി. അബ്ദുല്‍ ഹമീദ്‌ ആശംസയര്‍പ്പിച്ചു.

ദേശീയ സെക്രട്ടറി പി.വി ശുഹൈബ്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കാംപസുകളെ ശക്തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വന്നു. ചര്‍ച്ചകള്‍ക്ക്‌ ദേശീയ സമിതിയംഗങ്ങളായ പി. അബ്ദുല്‍നാസര്‍, പി.വി. ശുഹൈബ്‌, അബ്ദുറഹീം, ത്വല്‍ഹ ഹുസൈന്‍, വി.എം ഫഹദ്‌, സി.എ റഊഫ്‌ എന്നിവര്‍ മറുപടി പറഞ്ഞു. തുടര്‍ന്ന്‌ നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന്‌ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ ഒ.എം.എ സലാം നേതൃത്വം നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.