തിരുവനന്തപുരം: സംസ്ഥാനത്തെ അനാഥ-അഗതി
മന്ദിരങ്ങളിലെ അന്തേവാസികളുടെ സംരക്ഷണം താളം തെറ്റുന്നു. സംസ്ഥാനത്ത് ഓര്‍ഫനേജ്
കണ്‍ട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള 2050 ഓളം
സ്ഥാപനങ്ങളിലായി വൃദ്ധജനങ്ങള്‍, മാനസികമായും ശാരീരികമായും
വിഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍, സ്‌ത്രീകള്‍, കുട്ടികള്‍
എന്നിങ്ങനെ ഒരു ലക്ഷത്തോളം ആളുകളാണുള്ളത്. ഇതില്‍ 1100 ഓളം സ്ഥാപനങ്ങളിലെ
40,000 ഓളം അന്തേവാസികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റിന്
അനുമതിയുണെ്‌ടങ്കിലും ബജറ്റില്‍ തുക വകയിരുത്താത്തതിനാല്‍ 2013 ഏപ്രില്‍
മുതലുള്ള സംരക്ഷണച്ചെലവുകള്‍ കുടിശികയായി കിടക്കുകയാണ്.
2013-14 ലെ ഗ്രാന്റ് നല്‍കുന്നതിന് 35 കോടിയോളം രൂപ ആവശ്യമായിരുന്നെങ്കിലും 16 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരുന്നത്. 18.5 കോടി രൂപയോളം അധികം അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ ഇതു നിരസിച്ചു.
സംരക്ഷണഭവനങ്ങളില്‍ കഴിയുന്ന അന്തേവാസികളുടെ ഭക്ഷണം, വസ്‌ത്രം, മരുന്ന്, കുട്ടികളുടെ പഠനച്ചെലവ് എന്നിവയ്‌ക്കാണു സര്‍ക്കാര്‍ ധനസഹായം നല്‍കിവരുന്നത്. 2013-14, 2014 -15 എന്നീ രണ്‌ടു വര്‍ഷങ്ങളിലെ തുക ലഭിക്കാത്തതുകൊണ്‌ടു മിക്ക സ്ഥാപനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. പല സ്ഥാപനങ്ങളും കടംവാങ്ങിയും ക്രഡിറ്റ് സംവിധാനങ്ങളിലൂടെയുമാണ് മെയിന്റനന്‍സ് ചാര്‍ജ് വഹിച്ചുവരുന്നത്. സര്‍ക്കാര്‍ രണ്‌ടു വര്‍ഷത്തെ ഗ്രാന്റ് തുടര്‍ച്ചയായി നല്‍കാതിരുന്നതുകൊണ്‌ട് ക്ഷേമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
എന്നാല്‍, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ ഗ്രാന്റ് വര്‍ധന വരുത്തുകയുണ്‌ടായി. 2012 ഏപ്രില്‍ മുതല്‍ 250 രൂപയില്‍ നിന്ന് 525 രൂപയായും 2013 ഏപ്രില്‍ മുതല്‍ 525 രൂപയില്‍ നിന്ന് 700 രൂപയായും 2014 മാര്‍ച്ച് മുതല്‍ 700 രൂപയില്‍ നിന്ന് 800 രൂപയായും ഗ്രാന്റ് ഉയര്‍ത്തിയിരുന്നു. പക്ഷേ, ഗ്രാന്റ് നല്‍കുന്നതിനു മതിയായ തുക ബജറ്റില്‍ വകയിരുത്തിയില്ല. കൂടാതെ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പ്, മാനേജ്‌മെന്റ് അസിസ്റ്റന്‍സ്, കലാകായിക മേളയ്‌ക്ക് ധനസഹായം, അഗതി അനാഥ ദിനാചരണത്തിനുള്ള സഹായം എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ ഉണെ്‌ടങ്കിലും തുക അനുവദിക്കാത്തതിനാല്‍ ക്ഷേമപദ്ധതികള്‍ ഈ രംഗത്തു നടക്കുന്നില്ല.