പത്തനംതിട്ട: നവമാധ്യമങ്ങളിലൂടെ
ജനപ്രതിനിധികളെ അപമാനിക്കുന്നതരത്തില്‍ പ്രചാരണം നടക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണെ്‌ടന്നും ഇതിന്മേലുണ്‌ടാകുന്ന പരാതികളില്‍ കര്‍ശന
നടപടിയെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഉമ്മന്‍
ചാണ്‌ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. അഡ്വ. കെ.
ശിവദാസന്‍ നായര്‍ എംഎല്‍എയുടെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു
ഇരുവരും. നിയമസഭയിലെ സംഭവങ്ങളുടെ പേരില്‍ എംഎല്‍എമാരെ മോശമായി
ചിത്രീകരിച്ചുകൊണ്‌ടുള്ള പ്രചാരണം നടക്കുന്നുണ്‌ട്.
അതിരുകള്‍ ലംഘിച്ചും അശ്ലീലം കലര്‍ത്തിയുമുള്ള പ്രചാരണങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്‌ടാകും. എംഎല്‍എമാരുടെയും വാച്ച് ആന്‍ഡ് വാര്‍ഡ് ചീഫ് മാര്‍ഷലിന്റെയും വീടുകളും ബന്ധുഭവനങ്ങളും ആക്രമിക്കുന്നതു തികച്ചും കാടത്തമാണെന്ന് ഇരുവരും കുറ്റപ്പെടുത്തി.
ബജറ്റ് അവതരിപ്പിച്ചതായി ഗവര്‍ണര്‍ കൂടി അംഗീകരിച്ചതോടെ എല്‍ഡിഎഫിനുണ്‌ടായ ജാള്യത മറയ്‌ക്കാനാണ് ഇത്തരം ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫുമായി ചര്‍ച്ചയ്‌ക്കു തയാറാണ്. എന്നാല്‍ ചര്‍ച്ചയുടെ പേരില്‍ വിട്ടുവീഴ്‌ചയ്‌ക്കു സര്‍ക്കാര്‍ തയാറല്ല. നിയസഭയിലുണ്‌ടായ സംഭവങ്ങളുടെ പേരില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരേ ഒരു നടപടിയും ഉണ്‌ടാകില്ലെന്നു രമേശ് ചെന്നിത്തല പറഞ്ഞു.