Home » » കുറ്റപത്രം സമര്‍പ്പിച്ചാലും രാജിയില്ലെന്ന മാണിയുടെ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളി കോടിയേരി ബാലകൃഷ്‌ണന്‍.

കുറ്റപത്രം സമര്‍പ്പിച്ചാലും രാജിയില്ലെന്ന മാണിയുടെ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളി കോടിയേരി ബാലകൃഷ്‌ണന്‍.

Written By Unknown on Wednesday, 18 March 2015 | 08:17

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും രാജിയില്ലെന്ന കെ.എം മാണിയുടെ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബാര്‍ കോഴ കേസില്‍ കോഴ ഇടപാട്‌ നടന്നതിന്‌ വിജിലന്‍സിന്‌ വ്യക്‌തമായ തെളിവ്‌ ലഭിച്ചുവെന്ന്‌ മാണിക്ക്‌ ഉറപ്പായ സാഹചര്യത്തിലാണ്‌ മാണിയുടെ പുതിയ നിലപാടെന്നും കോടിയേരി പറഞ്ഞു.
കുറ്റപത്രം നല്‍കിയാന്‍ ഒന്‍പത്‌ എം.എല്‍.എമാരുടെ പിന്തുണ ഇല്ലാതാകുമെന്നും ഭരണം നഷ്‌ടപ്പെടുമെന്നും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേസ്‌ അട്ടിമറിക്കാനാണ്‌ മാണി ശ്രമിക്കുന്നത്‌. തന്നെ പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന്‌ മുഖ്യമന്ത്രിയെയും കുറ്റപത്രം നല്‍കാന്‍ ധൈര്യമുണ്ടോയെന്ന്‌ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിക്കുകയാണ്‌ മാണി ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.
ബാര്‍ കോഴ കേസിന്‌ പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന്‌ ആരോപിക്കുന്ന മാണി ആരാണ്‌ ഗൂഡാലോന നടത്തിയതെന്ന്‌ വ്യക്‌തമാക്കണം. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കളും ചേര്‍ന്നാണ്‌ തന്നെ പ്രതിയാക്കിയതെങ്കില്‍ അക്കാര്യം തുറന്ന്‌ പറയാനുള്ള ആര്‍ജവം മാണി കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.