Home » » നിയമനത്തിനു കോഴ; വി സിയുടെയും രജിസ്‌ട്രാറുടെയും ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.

നിയമനത്തിനു കോഴ; വി സിയുടെയും രജിസ്‌ട്രാറുടെയും ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.

Written By Unknown on Wednesday, 18 March 2015 | 21:54

തേഞ്ഞിപ്പലം: നിയമനത്തിനു കോഴ വാങ്ങിയെന്നാരോപിച്ച്‌ കാലിക്കറ്റ്‌ വൈസ്‌ ചാന്‍സലറുടെയും രജിസ്‌ട്രാറുടെയും ഓഫീസുകള്‍ എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന്‌ ഓഫീസുകള്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തിനിടെ ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ വൈസ്‌ ചാന്‍സലറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വി സിയുടെയും 
സര്‍വകലാശാലയ്‌ക്ക്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായി. ആക്രമണങ്ങളില്‍ അഞ്ചു ജീവനക്കാര്‍ക്കു പരുക്കേറ്റു. കാലിക്കറ്റില്‍ നടക്കുന്ന അസിസ്‌റ്റന്റ്‌ നിയമനത്തിനു തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും മുസ്ലിംലീഗ്‌ നേതാവുമായ കള്ളിയില്‍ ഫിറോസ്‌ കോഴ ചോദിച്ചു എന്ന്‌ കൈരളി പീപ്പിള്‍സ്‌ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന്‌ എസ്‌.എഫ്‌.ഐ-ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ വൈസ്‌ചാന്‍സലറുടെ ഓഫീസ്‌ ഉപരോധിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
സമരക്കാര്‍ രജിസ്‌ട്രാറുടെ ചേമ്പറിലെ മേശയും കസേരയും ഇരുമ്പു വാതിലുകളും അടിച്ചു തകര്‍ത്തു. രജിസ്‌ട്രാറുടെ ഓഫീസിന്റെ പുറകിലെ ഇടനാഴിയിലൂടെ വി.സിയുടെ ഓഫീസിനു സമീപമെത്തിയ സമരക്കാര്‍ വി.സിയുടെ ഓഫീസിന്റെ കതകും വി.സിയുടെ പഴ്‌സണല്‍ റൂമിന്റെ (ചേമ്പര്‍) രണ്ടു കതകുകള്‍ അടിച്ചു തകര്‍ത്തു.
രജിസ്‌ട്രാറും ചില മാധ്യമ പ്രവര്‍ത്തകരും മധ്യസ്‌ഥത്തിനു ശ്രമിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. കാലിക്കറ്റില്‍ നടന്നു വരുന്ന അസിസ്‌റ്റന്റ്‌ നിയമന നടപടികള്‍ നിര്‍ത്തി വയ്‌ക്കണമെന്നും ഹോസ്‌റ്റല്‍ പ്രശ്‌നത്തില്‍ എഴുതി നല്‍കിയ കരാര്‍ വ്യവസ്‌ഥകള്‍ നടപ്പാക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം
ഹെല്‍ത്ത്‌ സെന്ററിലെ പ്രാഥമിക പരിശോധനയ്‌ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു വി.സിയെ മാറ്റി. സമരം തുടങ്ങിയപ്പോള്‍ തന്നെ ഇന്റര്‍വ്യൂ നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.