Home » » തൂണേരി വീടാക്രമണക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിന്‍െറ ആദ്യ ഗഡു നല്‍കി.

തൂണേരി വീടാക്രമണക്കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാരത്തിന്‍െറ ആദ്യ ഗഡു നല്‍കി.

Written By Unknown on Wednesday, 18 March 2015 | 21:58

നാദാപുരം: തൂണേരി വീടാക്രമണക്കേസിലെ ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തിന്‍െറ ആദ്യ ഗഡു നല്‍കി. 1,44,03,200രൂപയാണ് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്  നാദാപുരം ടി.ബിയില്‍ വിതരണം ചെയ്തത്. എല്ലാവര്‍ക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ ചെക്കുകളാണ് നല്‍കിയത്.
വീടുകള്‍ അഗ്നിക്കിരയാകിയ 78 കുടുംബങ്ങള്‍ക്കും അക്രമത്തില്‍ പരിക്കേറ്റ ആറ് പേര്‍ക്കുമാണ് ചെക്കുകള്‍ നല്‍കിയത്. ഷിബിന്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ കുടുംബങ്ങളായതിനാല്‍ ഏഴുപേര്‍ക്കുള്ള നഷ്ടപരിഹാരം താല്‍ക്കാലികമായി മരവിപ്പിച്ചു. ഇവര്‍ക്കുള്ള ചെക്കുകള്‍ പിന്നീട് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊലപാതകക്കേസിലെ മുഖ്യപ്രതി തെയ്യമ്പാടി ഇസ്മായിലിന്‍െറ കുടുംബത്തിനടക്കം ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കുന്നുവെന്ന് വ്യാപക പ്രചാരണത്തത്തെുടര്‍ന്നാണ് ഇവര്‍ക്കുള്ള ധനസഹായം തല്‍ക്കാലം വിതരണം ചെയ്യേണ്ടതില്ളെന്ന് തീരുമാനിച്ചത്.
പരിക്കേറ്റ ആറുപേര്‍ക്കായി ആകെ 36 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതില്‍ ആദ്യ ഗഡുവായി 12 ലക്ഷം രൂപയുടെ ചെക്കാണ് ഇന്നലെ വിതരണം ചെയ്യേണ്ടിയിരുന്നത്. സി.പി.എമ്മുകാരായ മൂന്നുപേര്‍ക്ക് പത്തുലക്ഷം രൂപ വീതവും രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.ഐ പ്രവര്‍ത്തകനുംകൂടി രണ്ടുലക്ഷം രൂപ വീതവുമാണ് നീക്കിവെച്ചത്. എന്നാല്‍, തുക അപര്യാപ്തമാണെന്നുപറഞ്ഞ് രണ്ട് കോണ്‍ഗ്രസുകാര്‍ ബുധനാഴ്ച ചെക് സ്വീകരിക്കാനത്തെിയില്ല. ഇവര്‍ക്ക് അടുത്ത ദിവസം ചെക് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
അക്രമസംഭവങ്ങള്‍ നടന്ന് നീണ്ട 53 ദിവസങ്ങള്‍ക്കുശേഷമാണ് തൂണേരി വീടാക്രമണ കേസിലെ ഇരകള്‍ക്ക് നഷ്ടപരിഹാര തുക ലഭിക്കുന്നത്. ഏറെ മുറവിളികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമൊടുവിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തൂണേരി അക്രമങ്ങളിലെ ഇരകള്‍ക്ക് ആറുകോടി രൂപയാണ് അനുവദിച്ചത്. നാദാപുരം ടി.ബിയില്‍ നടന്ന പരിപാടി ചടങ്ങുകളൊന്നുമില്ലാതെയാണ് സംഘടിപ്പിച്ചത്. ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ജില്ലാ കലക്ടര്‍ക്ക് പുറമെ എ.ഡി.എം കെ. രാധാകൃഷ്ണന്‍, വടകര തഹസില്‍ദാര്‍ എന്‍.എം. പ്രേംരാജ്, അഡീഷനല്‍ തഹസില്‍ദാര്‍മാരായ കെ. വിജയരാഘവന്‍, ടി. രാജന്‍, ജൂനിയര്‍ സൂപ്രണ്ട് വര്‍ഗീസ് കുര്യന്‍, തൂണേരി വില്ളേജ് ഓഫിസര്‍ എന്‍.പി. രാജീവന്‍, എടച്ചേരി വില്ളേജ് ഓഫിസര്‍ ഹരിലാല്‍ എന്നിവര്‍ സംബന്ധിച്ചു.
വൈകീട്ട് ആറുമണിയോടടുത്താണ് ജില്ലാ കലക്ടര്‍ ടി.ബിയിലത്തെിയത്. ഇരകള്‍ എല്ലാവരും വൈകീട്ട് നാലിനുതന്നെ എത്തിയിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.