Home » » കോണ്‍ഗ്രസ് പിന്തുണയോടെ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.

കോണ്‍ഗ്രസ് പിന്തുണയോടെ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി.

Written By Unknown on Thursday, 12 March 2015 | 18:40

ദില്ലി: കോണ്‍ഗ്രസ് പിന്തുണയോടെ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ഇന്‍ഷുറന്‍സ് രംഗത്തെ വിദേശ നിക്ഷേപം 26ല്‍ നിന്ന് 49 ശതമാനമാക്കാനുള്ള നിയമഭേദഗതി ബില്ലിനെ രാജ്യസഭയില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസും അനുകൂലിച്ചു. ഇടതുപക്ഷം ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസും, ബി എസ് പിയും, സമാ‌ജ്‌വാദി പാര്‍ട്ടിയും ഇറങ്ങിപോയി. 

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാജ്യസഭ ഇന്ന് പാസാക്കിയത്. രണ്ടര മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കുശേഷമാണ് ബില്ല് പാസാക്കിയത്. 2008ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് പകരമുള്ള ബില്ലാണ് ഇപ്പോള്‍ പാസാക്കിയത്. ഇന്‍ഷൂറന്‍സ് ബില്ല് ഈ മാസം നാലിന് ലോക്സഭയും പാസാക്കിയിരുന്നു.

റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി നല്‍കിയ റെയില്‍ മന്ത്രി സുരേഷ് പ്രഭു പുതിയ തീവണ്ടികളും പുതിയ പാതകളും പ്രഖ്യാപിച്ചില്ല. കേരളത്തെ അവഗണിച്ചില്ലെന്നും കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വിഹിതം ഇത്തവണ നല്കിയെന്നും മന്ത്രി വിശദീകരിച്ചു. ജമ്മുകശ്മീരിലെ വിഘടനവാദി നേതാവ് മസറത്ത് ആലമിനെ  വീണ്ടും തടവിലാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തിലാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ വിശദീകരിച്ചു. എന്നാല്‍ മസറത്ത് ആലമിനെ നിരീക്ഷിക്കാനും ഇതിന് രഹസ്യാന്വേഷണ ഏജന്‍സിയുടെ സഹായം തേടാനും കേന്ദ്രം നി!ര്‍ദ്ദേശം നല്കിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യവിരുദ്ധ നീക്കം ഉണ്ടായാല്‍ വീണ്ടും നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.