Home » » നിയമസഭാ ഉപരോധം പ്രതിരോധിക്കാന്‍ തലസ്‌ഥാനത്ത്‌ പോലീസിന്റെ വന്‍ പട.

നിയമസഭാ ഉപരോധം പ്രതിരോധിക്കാന്‍ തലസ്‌ഥാനത്ത്‌ പോലീസിന്റെ വന്‍ പട.

Written By Unknown on Thursday, 12 March 2015 | 08:02

തിരുവനന്തപുരം : ബജറ്റ്‌ അവതരണത്തിന്‌ എതിരെയുള്ള നിയമസഭാ ഉപരോധം പ്രതിരോധിക്കാന്‍ തലസ്‌ഥാനത്ത്‌ പോലീസിനെ വിന്യസിച്ചു തുടങ്ങി. അഞ്ച്‌ എസ്‌.പിമാരാണ്‌ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. 2500 പോലീസുകാരെ നഗരത്തില്‍ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്‌. അക്രമം ഉണ്ടായാല്‍ ശക്‌തമായി നേരിടുമെന്ന്‌ ഐജി മനോജ്‌ എബ്രഹാം പ്രതികരിച്ചു. മന്ത്രിമാരെയും എംഎല്‍എമാരെയും സുരക്ഷിതമായി സഭയില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ ബജറ്റ്‌ അവതരണം വരെ നിയമസഭയില്‍ പ്രവേശിക്കുന്നതിന്‌ സന്ദര്‍ശകര്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സഭാ വളപ്പിലേയ്‌ക്ക് മാധ്യമപ്രവര്‍ത്തകരെയും കയറ്റിവിടുന്നില്ല. സഭയ്‌ക്ക് പുറത്ത്‌ എല്‍ഡിഎഫ്‌- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന ഉപരോധം കണക്കിലെടുത്ത്‌ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
സഭ ഇന്നത്തേയ്‌ക്ക് പിരിഞ്ഞിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രതിപക്ഷാംഗങ്ങള്‍ സഭയ്‌ക്കുള്ളില്‍ കുത്തിയിരിക്കുകയാണ്‌. നിയമസഭാ ഹാളിന്റെ അഞ്ച്‌ കവാടങ്ങളും പ്രതിപക്ഷം ഉപരോധിക്കും. മാണിയെ സഭയ്‌ക്കുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കുകയാണ്‌ ലക്ഷ്യം. അതേസമയം, കനത്ത സുരക്ഷയില്‍ ബജറ്റിന്റെ അവസാനവട്ട മിനുക്കു പണികളിലാണ്‌ കെ.എം മാണി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.