Home » » ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ രമേശ്‌ ചെന്നിത്തല.

ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ രമേശ്‌ ചെന്നിത്തല.

Written By Unknown on Sunday, 15 March 2015 | 00:54

തിരുവനന്തപുരം: ബജറ്റ്‌ ദിനത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ കയ്യങ്കളിക്ക്‌ പിന്നാലെ സംഭവം ഉയര്‍ത്തി വിടുന്നത്‌ വന്‍ വിവാദം. വിഷയത്തില്‍ ഉത്‌ക്കണ്‌ഠ വ്യക്‌തമാക്കി ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക്‌ വിശദമായ റിപ്പോര്‍ട്ട്‌ അയച്ച സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടിയാണ്‌ ഇപ്പോള്‍ ചുടുള്ള വിഷയമായി മാറിയിട്ടുള്ളത്‌.
ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ കാര്യമാക്കേണ്ടതില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്‌തമാക്കി. സഭയില്‍ അഞ്ചു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കപ്പെട്ട സാഹചര്യം ഉണ്ടായെന്നും സിപിഎം മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ വാച്ച്‌ ആന്റ്‌ വാര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവര്‍ണറുടെ നടപടിയെ അവഗണിക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നേതാവ്‌ പിണറായി വിജയന്‍ പറഞ്ഞത്‌. ബിജെപി നേതാവിന്റെ നോമിനി എന്ന്‌ പറഞ്ഞ്‌ ഗവര്‍ണറുടെ നടപടിയെ തള്ളിക്കളയേണ്ടതില്ലെന്നും 356 ാം വകുപ്പു പ്രകാരമുള്ള ഗവര്‍ണറുടെ നടപടി ഭരണഘടനാനുസൃതമെന്നും പിണറായി പറഞ്ഞു.
ഗവര്‍ണറുടെ നടപടി വിലയേറിയ തെറ്റാണെന്ന്‌ വക്കം പുരുഷോത്തമന്‍ വിലയിരുത്തിയത്‌. സംസ്‌ഥാനത്ത്‌ രാഷ്‌ട്രീയ പ്രതിസന്ധിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒരു സംസ്‌ഥാനത്തിന്റെ ഭരണഘടനാ സംവിധാനം തകരുമ്പോള്‍ രാഷ്ര്‌ടപതിഭരണത്തിനുള്ള ശുപാര്‍ശ രാഷ്ര്‌ടപതിക്ക്‌ അയയ്‌ക്കാന്‍ ഗവര്‍ണര്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ 356 ആം വകുപ്പ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.