ആലുവ: നിയമസഭയിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ പി.സദാശിവത്തിന്റെ റിപ്പോർട്ട് ഗൗരവമേറിയതാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങൾ പാലിച്ചാണോ ബഡ്‌ജറ്റ് അവതരിപ്പിച്ചതെന്ന് ഗവർണർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന ഹർത്താലിനിടെ ആലുവയിൽ പൊലീസിന്റെ ലാത്തിച്ചാർജ്ജിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.
ന്യായാധിപൻ കൂടിയായ ഗവർണറെ ആരും ഭരണഘടന പഠിപ്പിക്കേണ്ടതില്ല. സഭയുടെ ക്വാറം തികഞ്ഞോയെന്ന കാര്യവും പരിശോധിക്കണം. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് സഭയിൽ കണ്ടത്. നിയമസഭയെ സംഘർഷത്തിലേക്ക് കൊണ്ടെത്തിച്ചത് സർക്കാർ തന്നെയാണെന്നും പിണറായി പറഞ്ഞു.
ഹർത്താലിനിടെ എൽ.ഡി.എഫ് പ്രവർത്തകരോട് തെരുവ് ഗുണ്ടയെ പോലെയാണ് എസ്.പി പെരുമാറിയത്. എസ്.പിയെ തത്‌സ്ഥാനത്ത് നിന്ന് നീക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.