Home » » കാംപസ്‌ ഫ്രണ്ട്‌ ദേശീയ പ്രതിനിധി സഭ തുടങ്ങി.

കാംപസ്‌ ഫ്രണ്ട്‌ ദേശീയ പ്രതിനിധി സഭ തുടങ്ങി.

Written By Unknown on Sunday, 15 March 2015 | 00:37

പുത്തനത്താണി: കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ അഞ്ചാം ദേശീയ പ്രതിനിധി സഭ പുത്തനത്താണി മലബാര്‍ ഹൗസില്‍ ദേശീയ പ്രസിഡന്റ്‌ പി. അബ്ദുല്‍ നാസര്‍ ഉദ്‌ഘാടനം ചെയ്‌തു. കലാലയ രാഷ്ട്രീയം നിലനില്‍പ്പ്‌ ഭീഷണി നേരിടുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ കാംപസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്ക്‌ വലിയ ദൗത്യമാണ്‌ നിര്‍വഹിക്കാനുള്ളതെന്ന്‌ അദ്ധേഹം പറഞ്ഞു. എഫ്‌.വൈ.യു.പി , യു.ജി.സി നെറ്റ്‌ ഫീസ്‌ വര്‍ധനവ്‌, വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നേറുമ്പോള്‍ കാംപസുകളും വിദ്യാര്‍ത്ഥി സംഘടനകളും മൗനം പാലിക്കുന്നത്‌ അകപടകരമാണ്‌. ഈ നിശബ്ദതക്കെതിരെയാണ്‌ കാംപസ്‌ ഫ്രണ്ട്‌ ശംബ്ദമുയര്‍ത്തുന്നത്‌.
ദേശീയ പ്രസിഡന്റ്‌ പതാക ഉയര്‍ത്തിയതോടെയാണ്‌ പ്രതിനിധി സഭ ആരംഭിച്ചത്‌. സഭയില്‍ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ആത്തിയ ഫിര്‍ദൗസ്‌ , സെക്രട്ടറി പി.വി ഷുഹൈബ്‌, വി.എം ഫഹദ്‌ , സി.എ റഹുഫ്‌ സംസാരിച്ചു.
ആശയങ്ങളും യാദാർത്യങ്ങളും എന്ന വിഷയത്തില്‍ പ്രഫ.പി.കോയ മുഖ്യപ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുടെ വിവിധ കലാരൂപങ്ങള്‍ വേദിയില്‍ അരങ്ങേറി,
പ്രതിനിധി സഭ റിപ്പോര്‍ട്ട്‌ അവതരണത്തിനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തനതിന്‌ ശേഷം സമാപിക്കും. തെരെഞ്ഞെടുപ്പിന്‌ ദേശീയ ഉപദേശക സമിതിയംഗം ഒ.എം.എ സലം നേതൃത്വം നല്‍കും , തുടര്‍ന്ന്‌ നടക്കുന്ന സമാപന സെഷന്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ കെ.എം ഷരീഫ്‌ ഉദ്‌ഘാടനം ചെയ്യും. എസ്‌.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ മനോജ്‌ കുമാര്‍, പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ സി അബ്ദുല്‍ ഹമീദ്‌ തുടങ്ങിയവര്‍ സംസാരിക്കും
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.